LiveTV

Live

Tennis

വിംബിള്‍ഡ‍ണ്‍ പുരുഷ കിരീടം ജോക്കോവിച്ചിന്

കരിയറിലെ പതിനാറാം ഗ്രാന്‍ഡ്സ്ലാം കിരീടമാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്

വിംബിള്‍ഡ‍ണ്‍ പുരുഷ കിരീടം ജോക്കോവിച്ചിന്

വിംബിള്‍ഡ‍ണ്‍ പുരുഷ കിരീടം സെര്‍ബിയയുടെ നോവാക് ജോക്കോവിച്ചിന്. ഫൈനലില്‍ റോജര്‍ ഫെഡററെയാണ് തോല്‍പ്പിച്ചത്. അഞ്ച് മണിക്കൂറോളം നീണ്ട മാരത്തണ്‍ മത്സരത്തിലാണ് വിജയിയെ തീരുമാനിച്ചത്. സ്കോര്‍ 7-6,1-6, 7-6, 4-6, 13-12. പ്രായം തളര്‍ത്താത്ത പോരാട്ടവീര്യവുമായി ഫെഡററും കിരീടം കൈവിടില്ലെന്ന ദൃഢ നിശ്ചയവുമായി ജോക്കോവിച്ചും ഏറ്റുമുട്ടിയപ്പോള്‍ വിംബിള്‍ഡണില്‍ കലാശപ്പോര് നീണ്ടത് 4 മണിക്കൂര്‍ 57 മിനുട്ട്.

ആദ്യ സെറ്റിലെ കടുത്ത പോരാട്ടത്തിനൊടുവില്‍ സ്കോര്‍ 7-6. ആദ്യ സെറ്റ് സ്വന്തമാക്കി ജോക്കോവിച്ച്. രണ്ടാം സെറ്റ് 6-1ന് സ്വന്തമാക്കി ഫെഡറര്‍ തിരിച്ചടിച്ചു. 7-6ന് മൂന്നാം സെറ്റ് വീണ്ടും ജോക്കോവിച്ച് നേടി. നാലാം സെറ്റില്‍ ഫെഡററുടെ മറുപടി 6-4ന്. നിര്‍ണായകമായ അഞ്ചാം സെറ്റ്‍ ടൈബ്രേക്കറില്‍ 13-12ന് നേടി ജോക്കോവിച് വിംബിള്‍ഡണ്‍ കിരീടം നിലനിര്‍ത്തി. കരിയറിലെ പതിനാറാം ഗ്രാന്‍ഡ്സ്ലാം കിരീടമാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്.