LiveTV

Live

Tennis

സിമോണ ഹാലെപിന് വിംബിള്‍ഡണ്‍ കിരീടം

സെറീനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് 6-2, 6-2നാണ് ഹാലെപ് തോല്‍പിച്ചത്.

സിമോണ ഹാലെപിന് വിംബിള്‍ഡണ്‍ കിരീടം

സെറീന വില്യംസിനെ തോല്‍പിച്ച് റൊമാനിയന്‍ താരം സിമോണ ഹാലെപിന് വിംബിള്‍ഡണ്‍ കിരീടം. ഏഴ് തവണ വിംബിള്‍ഡണ്‍ ജേത്രിയായ സെറീനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് 6-2, 6-2നാണ് ഹാലെപ് തോല്‍പിച്ചത്.

ഹാലെപിന്റെ രണ്ടാം ഗ്രാന്റ്സ്ലാം കിരീടമാണിത്. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപണും സിമോണ ഹാലെപ് നേടിയിരുന്നു. വിംബിള്‍ഡണ്‍ നേടുന്ന ആദ്യ റൊമാനിയക്കാരിയാണ് ഹാലെപ്. കഴിഞ്ഞ വര്‍ഷവും സെറീന വിംബിള്‍ഡണ്‍ ഫൈനലില്‍ തോറ്റിരുന്നു.

യു.എസ് ഓപണിലും ഫൈനലിലാണ് സെറീന അടിയറവ് പറഞ്ഞത്. വിംബിള്‍ഡണിലെ കലാശപോരാട്ടത്തിലെ തോല്‍വിയോടെ 24 ഗ്രാന്റ്സ്ലാം കിരീടം എന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോഡിനൊപ്പമെത്താനുള്ള സെറീനയുടെ മോഹം കൂടിയാണ് അവസാനിച്ചത്.