LiveTV

Live

Tennis

ഫ്രഞ്ച് ഓപ്പണ്‍: ഫെഡററെ കീഴടക്കി നദാല്‍ ഫൈനലില്‍

പലപ്പോഴും ആത്മവിശ്വാസം നഷ്ടപ്പെട്ടതു പോലെയായിരുന്നു ഫെഡററുടെ പ്രകടനം. രണ്ടാം സെറ്റിലായിരുന്നു ഫെഡറര്‍ തിരിച്ചുവരുന്നു എന്നെങ്കിലും തോന്നിപ്പിച്ചത്.

ഫ്രഞ്ച് ഓപ്പണ്‍: ഫെഡററെ കീഴടക്കി നദാല്‍ ഫൈനലില്‍

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ സെമിയില്‍ ഇതിഹാസ താരങ്ങള്‍ ഒരിക്കല്‍ കൂടി കൊമ്പുകോര്‍ത്തു. റഫേല്‍ നദാലും റോജര്‍ ഫെഡററും. ആവേശത്തിന്റെ കൊടുമുടി താണ്ടിയ പോരാട്ടത്തിനൊടുവില്‍ ജയം കളിമണ്‍ കോര്‍ട്ടിന്റെ രാജകുമാരനൊപ്പം നിന്നു.

മൂന്നു സെറ്റിലും ആധിപത്യത്തോടെയായിരുന്നു നദാലിന്റെ വിജയം. പലപ്പോഴും ആത്മവിശ്വാസം നഷ്ടപ്പെട്ടതു പോലെയായിരുന്നു ഫെഡററുടെ പ്രകടനം. ഉന്നംപിഴച്ച ഷോട്ടുതിര്‍ത്ത ശേഷം പന്തടിച്ച് ഗാലറിക്ക് പുറത്തേക്ക് പറപ്പിച്ചാണ് ഫെഡറര്‍ നിരാശയും രോഷവും പ്രകടിപ്പിച്ചത്. രണ്ടാം സെറ്റിലായിരുന്നു ഫെഡറര്‍ തിരിച്ചുവരുന്നു എന്നെങ്കിലും തോന്നിപ്പിച്ചത്. 6-3, 6-4, 6-2 എന്ന സ്കോറിനായിരുന്നു നദാലിന്റെ ജയം. ഇതു പന്ത്രണ്ടാം തവണയാണ് നദാല്‍ ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ എത്തുന്നത്. ഇതുവരെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ നദാല്‍ തോറ്റ ചരിത്രമില്ല.

ഫ്രഞ്ച് ഓപ്പണ്‍: ഫെഡററെ കീഴടക്കി നദാല്‍ ഫൈനലില്‍