LiveTV

Live

Tennis

മിയാമി ഓപ്പണ്‍; മൂന്നാം റൗണ്ട് പൊരുതി നേടി ദ്യോക്കോവിച്ച്

കഴിഞ്ഞ ദിവസം മുൻ ലോകചാമ്പ്യൻ റോജർ ഫെ‍‍ഡററിന് സമാനമായി ശക്തമായ മത്സരത്തിനൊടുവിലാണ് ദ്യോകോവിച്ച് ജയിച്ചത്

മിയാമി ഓപ്പണ്‍; മൂന്നാം റൗണ്ട് പൊരുതി നേടി ദ്യോക്കോവിച്ച്

ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോക്കോവിച്ചിന് മിയാമി ഓപ്പണ്‍ മൂന്നാം റൗണ്ടിൽ ജയം. 83ാം റാങ്കുക്കാരനായ ഫെഡറിക്കോ ഡെൽബോണിസിനെതിരെ മൂന്ന് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് ദ്യോക്കോവിച്ച് ജയിച്ച് കയറിയത്. സ്കോർ: 7-5, 4-6, 6-1.

കഴിഞ്ഞ ദിവസം മുൻ ലോകചാമ്പ്യൻ റോജർ ഫെ‍‍ഡററിന് സമാനമായി ശക്തമായ മത്സരത്തിനൊടുവിലാണ് ദ്യോകോവിച്ച് ജയിച്ചത്. കനത്ത പോരാട്ടത്തിനൊടുവിൽ ആദ്യ സെറ്റ് നേടിയ ദ്യോക്കോവിച്ചിന്, പക്ഷെ രണ്ടാം സെറ്റ് കെെവിട്ടു പോവുകയായിരുന്നു. ഇതോടെ ശക്തമായി തിരിച്ചുവെന്ന ദ്യോക്കോ, മൂന്നാം സെറ്റിൽ അർജന്റീനൻ താരത്തെ പരാജയപ്പെടുത്തുകയായിരന്നു.