LiveTV

Live

Tennis

ഫെഡറര്‍ക്ക് സെഞ്ച്വറി; സ്വിസ് താരത്തെ വാഴ്‍ത്തി ടെന്നീസ് ലോകം

അമേരിക്കന്‍ താരം ജിമ്മി കോണര്‍സിന് ശേഷം പുരുഷ സിംഗിള്‍സില്‍ 100 കിരീടങ്ങള്‍ ഉയര്‍ത്തുന്ന താരമെന്ന ബഹുമതി കൂടിയാണ് ഫെഡറര്‍ സ്വന്തമാക്കിയത്. 

ഫെഡറര്‍ക്ക് സെഞ്ച്വറി; സ്വിസ് താരത്തെ വാഴ്‍ത്തി ടെന്നീസ് ലോകം

ദുബൈ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസിനെ കീഴടക്കി സ്വിസ് താരം റോജര്‍ ഫെഡറര്‍ കിരീടത്തില്‍ മുത്തമിട്ടു. സിംഗിള്‍സില്‍ നൂറാം കിരീടമെന്ന ചരിത്രനേട്ടം കൂടി ഫെഡറര്‍ ദുബൈയില്‍ സ്വന്തമാക്കി. 6-4, 6-4 എന്ന സ്കോറിനായിരുന്നു ഫെഡററുടെ കിരീടനേട്ടം. അമേരിക്കന്‍ താരം ജിമ്മി കോണര്‍സിന് ശേഷം പുരുഷ സിംഗിള്‍സില്‍ 100 കിരീടങ്ങള്‍ ഉയര്‍ത്തുന്ന താരമെന്ന ബഹുമതി കൂടിയാണ് ഫെഡറര്‍ സ്വന്തമാക്കിയത്. 109 കിരീടങ്ങളാണ് ജമ്മി കോണര്‍സിന്റെ പേരിലുള്ളത്. ഫെഡററുടെ സെഞ്ച്വറി നേട്ടത്തെ ആവേശത്തോടെയാണ് ജിമ്മി കോണര്‍സ് സ്വീകരിച്ചത്.

കിരീടനേട്ടം - വീഡിയോ