LiveTV

Live

Tennis

നൊവാക് ജോക്കോവിച്ചിന് ആസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം

17 തവണ ഗ്രാന്‍റ് സ്ലാം ജേതാവായ നദാലിന് കളിയില്‍ എവിടെയും ജോക്കോവിച്ചിനെതിരെ വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കാതിരുന്നത് ആരാധകരെ നിരാശപ്പെടുത്തി

നൊവാക് ജോക്കോവിച്ചിന് ആസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം

ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് ആസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം. ഇത് ഏഴാം തവണയാണ് ജോക്കോവിച്ച് ആസ്ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കുന്നത്. ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാലിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. സ്കോര്‍ 6-3, 6-2, 6-3. ഈ വിജയത്തോടെ തന്‍റെ പതിനഞ്ചാമത് ഗ്രാന്‍റ് സ്ലാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹം.

17 തവണ ഗ്രാന്‍റ് സ്ലാം ജേതാവായ നദാലിന് കളിയില്‍ എവിടെയും ജോക്കോവിച്ചിനെതിരെ വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കാതിരുന്നത് ആരാധകരെ നിരാശപ്പെടുത്തി. ആറ് തവണ ആസ്ട്രേലിയന്‍ ഓപ്പണ്‍ ജേതാവായ റാഫേല്‍ നദാലിനെയും മറികടന്ന് ഏറ്റവും കൂടുതല്‍ തവണ ആസ്ട്രേലിയന്‍ ഓപ്പണ്‍ നേടുന്ന താരമായി ജോക്കോവിച്ച് മാറി.