LiveTV

Live

Tennis

ആസ്ട്രേലിയന്‍ ഓപണ്‍ സ്വന്തമാക്കി ജപ്പാന്റെ നവോമി ഒസാക

വിജയത്തോടെ ഈ 21കാരി ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരമായി മാറിയിരിക്കുന്നു

ആസ്ട്രേലിയന്‍ ഓപണ്‍ സ്വന്തമാക്കി ജപ്പാന്റെ നവോമി ഒസാക

ചെക്ക് റിപ്പബ്ലിക്ക് താരം പെട്ര ക്വിറ്റോവയെ തകർത്ത് ജപ്പാന്റെ നവോമി ഒസാക തന്റെ കരിയറിലെ പ്രഥമ ആസ്ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കി. സ്കോർ 7-6(2), 5-7, 6-4.

ഒന്നും വിശ്വസിക്കാനാവുന്നില്ല, എല്ലാം ഒരു സ്വപ്നം പോലെ അനുഭവപ്പെടുന്നു എന്നും താരം ട്രോഫി സ്വീകരിച്ച ശേഷം പ്രതികരിച്ചു. വിജയത്തോടെ ഈ 21കാരി ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരമായി മാറിയിരിക്കുന്നു.

ആസ്ട്രേലിയന്‍ ഓപണ്‍ സ്വന്തമാക്കി ജപ്പാന്റെ നവോമി ഒസാക

ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ആദ്യ സെറ്റ് 7-6(2)ന് നവോമി ഒസാക സ്വന്തമാക്കുകയായിരുന്നു. എന്നാൽ വാശിയേറിയ രണ്ടാം സെറ്റ് പെട്ര ക്വിറ്റോവ 7-5ന് തിരിച്ചുപിടിച്ചു. മത്സരം ജേതാവിനെ വിധിക്കുന്ന അവസാന സെറ്റിലേക്ക് കടന്നു. വാശിയേറിയ സെറ്റിലെ അവസാന ചിരി 21കാരിയായ ജാപ്പനീസ് താരം നവോമി ഒസാകയുടെതായിരുന്നു, 6-4. അങ്ങനെ താരം തന്റെ കരിയറിലെ രണ്ടാം ഗ്രാൻഡ് സ്ലാം മെല്‍ബണില്‍ ഏറ്റുവാങ്ങി. 2018 യു.എസ് ഓപ്പൺ സെറീന വില്യംസിനെ തോൽപ്പിച്ച് നേരത്തെ സ്വന്തമാക്കിയിരുന്നു.