LiveTV

Live

Tennis

ആസ്ട്രേലിയന്‍ ഓപണ്‍: ഒസാക, ക്വിറ്റോവ ഫൈനല്‍

ചെക് താരം കരോലിന പ്ലിസ്‌കോവയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് ഒസാക ഫൈനലിന് യോഗ്യത നേടിയത്.

ആസ്ട്രേലിയന്‍ ഓപണ്‍: ഒസാക, ക്വിറ്റോവ ഫൈനല്‍

ആസ്‌ട്രേലിയന്‍ ഓപണ്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ ജപ്പാന്റെ നവോമി ഒസാക ചെക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവയെ നേരിടും. ചെക് താരം കരോലിന പ്ലിസ്‌കോവയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് ഒസാക ഫൈനലിന് യോഗ്യത നേടിയത്. സ്‌കോര്‍ 2-6, 6-4, 4-6. യു.എസ്.ഓപണ്‍ ചാമ്പ്യനായ നവോമി ഒസാകയുടെ തുടര്‍ച്ചയായ രണ്ടാം ഗ്രാന്റ് സ്ലാം ഫൈനലാണിത്.

അമേരിക്കക്കാരി ഡാനിയേല കോളിന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് പെട്ര ക്വിറ്റോവ ഫൈനലിലെത്തിയത്. സ്‌കോര്‍ 7-6,(7-2), 6-0. 2016 ഡിസംബറില്‍ സ്വന്തം വീട്ടില്‍ വെച്ച് അക്രമിയുടെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ ക്വിറ്റോവയുടെ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചുവരവിലൂടെയാണ് മെല്‍ബണ്‍ പാര്‍ക്കില്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഡോക്ടര്‍മാര്‍ പോലും ക്വിറ്റോവയുടെ ടെന്നീസ് ജീവിതം അവസാനിച്ചെന്ന് പറഞ്ഞിരുന്നെങ്കിലും അവര്‍ മനക്കരുത്തോടെ തിരിച്ചുവരികയായിരുന്നു.

21കാരിയായ ജാപ്പനീസ് താരം നവോമി ഒസാകയുടെ ഫൈനല്‍ പ്രവേശവും സ്വപ്‌ന തുല്യമാണ്. 2015ല്‍ സെറീന വില്യംസിന് ശേഷം ആദ്യമായാണ് വനിതാ സിംഗിള്‍സില്‍ ഒരുതാരം തുടര്‍ച്ചയാണ് രണ്ട് ഗ്രാന്‍ഡ് സ്ലാം ഓപണ്‍ ഫൈനലുകളിലെത്തുന്നത്. ഇതോടെ തുടര്‍ച്ചയായി 13 ഗ്രാന്‍ഡ് സ്ലാം മത്സരങ്ങളില്‍ നവോമി ഒസാക തോല്‍വിയറിഞ്ഞിട്ടില്ല. സെറീനയെ തോല്‍പ്പിച്ചായിരുന്ന ഒസാക യു.എസ് ഓപണ്‍ നേടിയതും.

പെട്ര ക്വിറ്റോവ ആസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍
Also Read

പെട്ര ക്വിറ്റോവ ആസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍

ശനിയാഴ്ചയാണ് വനിതാ സിംഗിള്‍സ് ഫൈനല്‍. നവോമി ഒസാകയും പെട്ര ക്വിറ്റോവയും ഇതുവരെ നേരിട്ട് ഏറ്റുമുട്ടിയിട്ടില്ല.