LiveTV

Live

Tennis

ആസ്ത്രേലിയന്‍ ഓപ്പണില്‍ ഇന്ന് ശക്തമായ പോരാട്ടങ്ങള്‍

ദ്യോകോവിച്ച് കെയ് നിഷികോരിയെ നേരിടും, സെറീന വില്യംസ് റാങ്കിങില്‍ തന്നേക്കാള്‍ മുന്നിലുള്ള കരോലിന പിസ്കോവയുമായി പോരാടും

ആസ്ത്രേലിയന്‍ ഓപ്പണില്‍ ഇന്ന് ശക്തമായ പോരാട്ടങ്ങള്‍

ആസ്ത്രേലിയന്‍ ഓപ്പണില്‍ ഇന്ന് ശക്തമായ പോരാട്ടങ്ങള്‍. പുരുഷ ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ച് എട്ടാം റാങ്കുകാരനായ കെയ് നിഷികോരിയെ നേരിടും. മറ്റൊരു മല്‍സരത്തില്‍ മിലോസ് റോനിച്ച് ലൂക്കാസ് പൊലിയേ നേരിടും. വനിതകളുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ സെറീന വില്യംസ് റാങ്കിങില്‍ തന്നേക്കാള്‍ മുന്നിലുള്ള കരോലിന പിസ്കോവയെ നേരിടും. മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ നവോമി ഒസാക്ക എലിന സ്വിതോലിനയെ നേരിടുകയാണ്.