ആസ്ട്രേലിയന്‍ ഓപ്പണ്‍; അട്ടിമറി വീരന് സിസിപാസ് സെമിയില്‍
താരത്തിന്റെ ആദ്യ ഗ്രാന്റ് സ്ലാം സെമി പ്രവേശനമാണിത്.

ഗ്രീക്ക് താരം സ്റ്റെഫാനോസ് സിസിപാസ് ആസ്ട്രേലിയന്‍ ഓപ്പണിന്റെ സെമിയില്‍ കടന്നു. ഇരുപത്തി രണ്ടാം സീഡായ റോബര്‍ട്ടോ ബോട്ടിസ്റ്റയെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ മറികടന്നാണ് സ്റ്റെഫാനോസ് സെമിയിലെത്തിയത്. താരത്തിന്റെ ആദ്യ ഗ്രാന്റ് സ്ലാം സെമി പ്രവേശനമാണിത്.
സ്കോര്‍ 7-5, 4-6, 6-4, 7-6
മറ്റ് മത്സരത്തില്‍ രണ്ടാം സീഡായ റാഫേല്‍ നദാല്‍ അമേരിക്കന്‍ താരം ഫ്രാന്‍സിസ് ടിഫായോയെ നേരിടും. ഇന്ത്യന്‍ സമയം ഉച്ചക്ക് 2.45 നാണ് പോരാട്ടം. വനിതാ സിംഗിള്‍സില്‍ റഷ്യന്‍ താരം അനസ്ത്യേഷ്യ അമേരിക്കന്‍ താരം ഡാനിയെല കോളിന്‍സിനെ നേരിടും. രണ്ടാം മത്സരത്തില്‍ പെട്ര കിറ്റോവ ക്ക് ആസ്ത്രേലിയയുടെ ആഷ്ലി ബാര്‍ട്ടിയാണ് എതിരാളി.