LiveTV

Live

Tennis

ആസ്ട്രേലിയന്‍ ഓപ്പണ്‍; ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

ആസ്ട്രേലിയന്‍ ഓപ്പണ്‍; ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

മുന്‍ നിര താരങ്ങള്‍ക്ക് അടിപതറിയ പ്രീ ക്വാര്‍ട്ടര്‍ റൌണ്ടിന് ശേഷം ആസ്ട്രേലിയന്‍ ഓപ്പണില്‍ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. പുരുഷ-വനിതാ വിഭാഗങ്ങളിലായി ഇന്ന് നാല് മത്സരങ്ങള്‍ നടക്കും. ഇന്ത്യന്‍ സമയം ഉച്ചക്ക് 2.45 ന് രണ്ടാം സീഡായ റാഫേല്‍ നദാല്‍ അമേരിക്കന്‍ താരം ഫ്രാന്‍സിസ് ടിഫായോയെ നേരിടും. അട്ടിമറി വിജയത്തിലൂടെ ക്വാര്‍ട്ടറിലെത്തിയ പതിനാലാം സീഡായ സ്‍റ്റെഫാനോസ് സിസിപാസ് ഇരുപത്തി രണ്ടാം സീഡായ റോബര്‍ട്ടോ ബോട്ടിസ്റ്റ അഗുട്ടിനെയും നേരിടും. ഇന്ത്യന്‍ സമയം രാവിലെ 7 ന് ആണ് മത്സരം. വനിതാ സിംഗിള്‍സില്‍ റഷ്യന് താരം അനസ്‍ത്യേഷ്യ അമേരിക്കന് താരം ഡാനിയെല കോളിന്സിനെ നേരിടും. രണ്ടാമത്തെ മത്സരത്തില്‍ പെട്ര കിറ്റോവ ആഷ് ലി ബാര്ട്ടിയെയും നേരിടും.

കിരീട പ്രതീക്ഷയുമായി എത്തിയ റോജര് ഫെഡറര്, മാരിന് സിലിച്ച്, അലക്സാന്ഡര് സെവരേവ്, സിമോണ ഹാലപ്പ്, സൊളാനെ സ്റ്റീഫന്സ്, ആന്ജലിക് കെര്ബര്, മരിയ ഷറപ്പോവ തുടങ്ങിയ താരങ്ങള് പ്രീ ക്വാര്ട്ടര് റൌണ്ടില് തോറ്റ് പുറത്തായിരുന്നു.