LiveTV

Live

Tennis

പന്തിലേക്ക് നോക്കാതെ ഫെഡററുടെ മാജിക് ഷോട്ട്, കണ്ണുതള്ളി ജോകോ

ജോക്കോവിച്ചിന്റെ ഷോട്ട് നെറ്റില്‍ തട്ടി ഉയര്‍ന്നപ്പോള്‍ പന്തിലേക്കൊന്ന് നോക്കുകപോലും ചെയ്യാതെ ഒരു റാക്കറ്റ് വീശലിലൂടെ പന്ത് ജോക്കോവിച്ചിന്റെ നെറ്റിനടുത്തേക്ക് കോരിയിടുകയായിരുന്നു.

പന്തിലേക്ക് നോക്കാതെ ഫെഡററുടെ മാജിക് ഷോട്ട്, കണ്ണുതള്ളി ജോകോ

പാരിസ് മാസ്റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണ്ണമെന്റിന്റെ സെമിയിലാണ് റോജര്‍ ഫെഡററും നൊവാക് ജോക്കോവിച്ചും കളിച്ചത്. മത്സരത്തിനിടെ ഫെഡറര്‍ ഒരു മാജിക് ഷോട്ട് പുറത്തെടുത്തു. അത് കണ്ട എതിരാളി ജോക്കോവിച്ചിന്റെ പോലും കണ്ണ് തള്ളിപ്പോയി. എന്നാല്‍ മൂന്നുമണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ 7-6(8/6), 5-7, 7-6(7/3)ന് ജയം ജോക്കോവിച്ചിനൊപ്പം നിന്നു.

ആദ്യ സെറ്റില്‍ 4-3ന് പിന്നിട്ടു നില്‍ക്കുമ്പോഴായിരുന്നു ഫെഡററുടെ മാജിക് ഷോട്ട്. ജോക്കോവിച്ചിന്റെ ഷോട്ട് നെറ്റില്‍ തട്ടി ഉയര്‍ന്നപ്പോള്‍ പന്തിലേക്കൊന്ന് നോക്കുകപോലും ചെയ്യാതെ ഒരു റാക്കറ്റ് വീശലിലൂടെ പന്ത് ജോക്കോവിച്ചിന്റെ നെറ്റിനടുത്തേക്ക് കോരിയിടുകയായിരുന്നു. ഇത് കണ്ട് ജോക്കോവിച്ച് പോലും അത്ഭുതഭാവത്തില്‍ നോക്കുന്നതും വീഡിയോയിലുണ്ട്.