‘ഇങ്ങനെയൊന്നും ആഘോഷിക്കല്ലെ... കുട്ടി പേടിക്കും’
അലക്സാണ്ടര്‍ സ്വരേവ് എന്ന ജര്‍മ്മന്‍ താരത്തിന്റെ ആഘോഷ രീതികള്‍ നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയതാണ്.
അലക്സാണ്ടര്‍ സ്വരേവ് എന്ന ജര്‍മ്മന്‍ ടെന്നീസ് താരത്തിന്റെ ആഘോഷ രീതികള്‍ നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയതാണ്. റോളകസ് ഷാങ്ഹായ് ടൂര്‍ണമെന്റില്‍ ജോര്‍ജിയയുടെ നിക്കോളോസുമായുള്ള മത്സരത്തിനിടെയാണ് അലക്സാണ്ടറിന്റെ ആഘോഷ രീതി ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ ഇടം നേടുന്നത്. കളിയുടെ രണ്ടാം റൗണ്ടിനിടെയാണ് സംഭവം. അലക്സാണ്ടറുടെ ബാക്ക് ഹാന്‍ഡ് സ്മാഷില്‍ പോയിന്റ് നേടിയതിന് പിന്നാലെയായിരുന്നു ആഘോഷം. കോര്‍ട്ടിന് പുറത്തിരിക്കുന്ന ബോള്‍ ബോയ്യെ വിറപ്പിച്ചു ഈ ജര്‍മ്മന്‍ താരം, ഒരു നിമിഷം വിരണ്ട ആ കുട്ടിയുടെ വീഡിയോ പിന്നാലെ ട്വിറ്ററില്‍ തരംഗമായി. 92 മിനുറ്റ് നീണ്ടു നിന്ന മത്സരത്തില്‍ അലക്സാണ്ടര്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയിച്ചു.