LiveTV

Live

Tennis

സറീന വലിച്ചെറിഞ്ഞ റാക്കറ്റുകള്‍

മുൻനിരയിൽ നിന്നിട്ടും അദൃശ്യരാക്കപ്പെടുന്നതു കൊണ്ടുമായിരിക്കാം സെറീന വില്യംസിന്റെ ഈ വിജയം കുറെയേറെ കായികപ്രേമികൾ ഉറ്റുനോക്കിയത്.

സറീന വലിച്ചെറിഞ്ഞ റാക്കറ്റുകള്‍

"നിങ്ങളുടെ അഭിപ്രായത്തിൽ അമേരിക്കയിലെ ഏറ്റവും മുൻനിര കായികതാരം ആരാണ്?" സ്പോർട്സിന്റെ സാമൂഹ്യശാസ്ത്രം സംബന്ധിച്ചു ഒരു ക്ലാസ്സിനിടക്ക് ഞാൻ ടെക്സസിലെ ഒരു കോളേജിലെ കുട്ടികളോട് ചോദിച്ചു. "ലെബ്രോൺ ജെയിംസ്, ജോർദാൻ, ജെറി റൈസ്, ബാരി സാൻഡേർസ്" എന്നിങ്ങനെ പലേ പേരുകൾ വിളിച്ചു പറയപ്പെട്ടു. "അപ്പോ സെറീന വില്യംസോ" ഞാൻ ചോദിച്ചു. വളരെ പ്രത്യക്ഷമായ എന്തോ ഒന്നിനെ ഇപ്പോൾ മാത്രം കണ്ടപോലെ കുട്ടികൾ പ്രതികരിച്ചു. എന്ത് കൊണ്ടാണ് വിളിച്ചു പറഞ്ഞ പേരുകളിൽ ഒരു സ്ത്രീ കായികതാരം പോലുമില്ലാതിരുന്നത്, അതും സെറീന വില്യംസ് പോലെ കുറെയേറെ വര്‍ഷങ്ങളായി ഒരു കളിയിൽ മുന്നിൽ നിൽക്കുന്ന പേര് എന്ത് കൊണ്ടാരും ഓർത്തില്ല എന്നത് സ്പോർട്സിലെ കറുത്തപെണ്ണുങ്ങളുടെ സ്ഥാനത്തെ ഓർമിപ്പിക്കുന്നപോലെ തോന്നി.

മുൻനിരയിൽ നിന്നിട്ടും അദൃശ്യരാക്കപ്പെടുന്നതു കൊണ്ടുമായിരിക്കാം സെറീന വില്യംസിന്റെ വിജയം കുറെയേറെ കായികപ്രേമികൾ ഉറ്റുനോക്കിയത്. യു.എസ് ഓപ്പൺ വിജയിച്ചിരുന്നെങ്കില്‍ ടെന്നീസ് ചരിത്രത്തിൽ വെച്ചേറ്റവും അധികം ഗ്രാൻഡ് സ്ലാം ടൈറ്റിലുകൾ (24) നേടിയ കായികതാരമായ  മാർഗരറ്റ്  കോർട്ടിന് ഒപ്പം സെറീന എത്തുമായിരുന്നു.

ഏറെ നാടകീയതകള്‍ക്ക് വേദിയായ യു.എസ് ഓപണ്‍ വനിത സിംഗ്ള്‍സ് ഫൈനലില്‍ ഇതിഹാസതാരം സെറീന വില്യംസിനെ മലര്‍ത്തിയടിച്ച് നവോമി ഒസാക ഗ്രാൻഡ് സ്ലാമില്‍ മുത്തമിടുന്ന ആദ്യ ജാപ്പനീസ് താരമായി. 23 തവണ ഗ്രാൻഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമായുള്ള സെറീനയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് 20കാരിയായ ഒസാക തോല്‍പ്പിച്ചത്. സ്‌കോര്‍: 6-2, 6-4. ടെന്നിസ് ചരിത്രത്തിലെതന്നെ ഏറ്റവും നാടകീയമായ ഗ്രാൻഡ് സ്ലാം ഫൈനലിനാണ് ആര്‍തര്‍ ആഷെ സ്‌റ്റേഡിയം സാക്ഷ്യംവഹിച്ചത്. മാര്‍ഗരറ്റ് കോര്‍ട്ടിന്റ പേരിലുള്ള 24 ഗ്രാൻഡ് സ്ലാം കിരീടമെന്ന റെക്കോഡ് ലക്ഷ്യമിട്ട് സെറീനയും ജപ്പാെന്റ ആദ്യ ഗ്രാൻഡ് സ്ലാം ജേതാവാകാനൊരുങ്ങി ഒസാകയും കളത്തിലിറങ്ങുന്നതിനാല്‍ മത്സരത്തിന് വന്‍ പ്രാധാന്യം കൈവന്നിരുന്നു.

എന്നാല്‍, അവസാനത്തെ ചിരി ഒസാകയുടേതായിരുന്നു. കണ്ണിരും രോഷവും തുടങ്ങി നിരവധി ഭാവപ്രകടനങ്ങളാല്‍ സമ്പന്നമായിരുന്നതിനാല്‍ വിജയത്തിന്റ പേരിലല്ല മറിച്ച് വിവാദത്തിന്റെ പേരിലാകും ഒസാകയുടെ ഈ വിജയം ചരിത്രത്തില്‍ രേഖപ്പെടുത്തി വെക്കപ്പെടുക. കളിക്കിടെ അംപയര്‍ കാര്‍ലോസ് റാമോസുമായി സെറീന കൊമ്പുകോര്‍ത്തതും റാക്കറ്റ് വലിച്ചെറിഞ്ഞതുമെല്ലാം ഫൈനലിന്റ ഹരം കെടുത്തി. കുപിതയായ സെറീന മത്സരശേഷം അംപയര്‍ക്ക് ഹസ്തദാനം ചെയ്യാന്‍ പോലും വിസമ്മതിച്ചു.

എന്നാല്‍ താന്‍ ആരേയും ചതിച്ചിട്ടില്ലെന്നും വനിതാ താരങ്ങള്‍ വിവേചനം നേരിടുന്നുണ്ടെന്നും സെറീന മത്സരശേഷം പ്രതികരിച്ചു. പുരുഷ താരമാണെങ്കില്‍ പെനാല്‍റ്റി പോയിന്റ് ലഭിക്കില്ലായിരുന്നുവെന്നും താന്‍ ഒരു വനിതാ താരമായതിനാലാണ് അമ്പയറില്‍ നിന്ന് ഇത്തരം നടപടി നേരിട്ടതെന്നും സെറീന വ്യക്തമാക്കി. അമ്പയര്‍മാരെ ചീത്ത വിളിക്കുന്ന നിരവധി പുരുഷ താരങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ അവര്‍ക്കെതിരെയൊന്നും ഇതുവരെ നടപടിയെടുത്ത് കണ്ടിട്ടില്ല. ഞാന്‍ സ്ത്രീകളുടെ സമത്വത്തിനും അവകാശത്തിനും വേണ്ടിയാണ് പോരാടുന്നത്' സെറീന വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം യു.എസ് ഓപ്പണിനിടെ നടന്ന സംഭവവും സെറീന ചൂണ്ടിക്കാട്ടി. കോര്‍ട്ടില്‍ വെച്ച് വസ്ത്രം മാറിയിട്ടതിന് ഫ്രഞ്ച് താരം അലീസ കോര്‍നെറ്റിനെ താക്കീത് ചെയ്തിരുന്നു. ഇതും സ്ത്രീ ആയതുകൊണ്ടാണെന്നും പുരുഷ താരങ്ങളെ ഈ വിഷയത്തിലും താക്കീത് ചെയ്യാറില്ലെന്നും സെറീന ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്കുവേണ്ടിയുള്ള പോരാട്ടം ഇനിയും തുടരുമെന്നും സെറീന കൂട്ടിച്ചേര്‍ത്തു.

2018 സെറീനക്ക് തിരിച്ചു വരവിന്റേത് ആയിരുന്നു.  2017 സെപ്റ്റംബറിൽ മകൾ അലക്സിസ് ഒളിംപിയയ്ക്ക് ജന്മം നൽകിയതിന് ശേഷം ആദ്യത്തെ ഗ്രാൻഡ് സ്ലാം വിജയമാണിത്. അതെ വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ-ഇൽ  തന്റെ 23-ആം ഗ്രാൻഡ് സ്ലാം തന്റെ സഹോദരി വീനസിനെതിരെ ഉറപ്പിച്ചപ്പോൾ സെറീന ഗർഭകാലത്തിന്റെ തുടക്കത്തിലായിരുന്നു. അങ്ങനെ, സ്പോർട്സിലെയും സമൂഹത്തിലെയും  പ്രായം, ലിംഗം, അമ്മ ശരീരം, വർഗം തുടങ്ങിയവയെ സംബന്ധിച്ച വാർപ്പുമാതൃകളെ സ്മാഷ് ചെയ്യുകയായിരുന്നു.

സെറീന ഈ വേഷത്തെ “എല്ലാ അമ്മമാർക്കും വേണ്ടി” എന്ന് വിശേഷിപ്പിക്കുകയും, പ്രത്യേകിച്ചു പ്രയാസമേറിയ ഗർഭധാരണവേളയിലൂടെ കടന്നു പോയ അമ്മമാരെ ഓര്‍മ്മിക്കുകയും ചെയ്തു. കൂടാതെ, ക്യാറ്റ്സൂട്ട് ധരിക്കുമ്പോൾ തനിക്കൊരു വീര യോദ്ധാവിന്റെ പ്രതീതി അനുഭവിക്കുന്നു എന്നും അവർ കൂട്ടിച്ചേർത്തിരുന്നു.

ചരിത്രത്തിൽ അരികുവൽക്കരിക്കപ്പെട്ട രണ്ടു വിഭാഗങ്ങളെ -കറുത്തവർഗക്കാരെയും, സ്ത്രീകളെയും- പ്രതിനിധീകരിക്കുന്ന സെറീന ഇത്തരത്തിൽ വാഴ്ത്തപ്പെടുന്നതിനെക്കുറിച്ച് റാപ്പർ ആയ കോമൺ സെറീനയോടു ഒരു അഭിമുഖത്തിൽ ചോദിച്ചിരുന്നു. അതിനു മറുപടിയായി സെറീന പറഞ്ഞത് "ഞാൻ ഒരു പുരുഷനായിരുന്നെങ്കിൽ എന്നേ വാഴ്ത്തപ്പെടുമായിരുന്നു" എന്നായിരുന്നു. തന്റെ വർഗപരമായ സ്വത്വത്തെക്കുറിച്ചു എന്നും ബോധവതിയും അതു പ്രകടിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സെറീന. ഇതേ അഭിമുഖത്തിൽ അവരുടെ മാതാപിതാക്കൾ അവരുടെ കുട്ടികളിൽ സ്വയം സ്നേഹിക്കാനും അംഗീകരിക്കാനും പഠിപ്പിച്ചു എന്ന് പറയുന്നുണ്ട്. കൂടാതെ തങ്ങളുടെ ചരിത്രത്തിൽ നിന്നും ഊര്‍ജ്ജം കൊണ്ടാലേ ഭാവിയിൽ തിളങ്ങാനാകൂ എന്നാണവരെ പഠിപ്പിച്ചിട്ടുള്ളത്. ഇതേ അഭിമുഖത്തിൽ സെറീന പറയുന്നു, "ചരിത്രം പഠിക്കുമ്പോൾ നിങ്ങൾ അഭിമാനിക്കുന്നു. പൂർവികർ കടന്നുപോയതറിയുമ്പോൾ നിങ്ങളുടെ അവസരങ്ങളെ തിരിച്ചറിയുന്നു. മായാ ആഞ്ചലോ തന്റെ കവിതയിൽ പറഞ്ഞപോലെ നമ്മൾ പ്രതീക്ഷയും അടിമകളുടെ സ്വപ്നങ്ങളുമാണ്. അടിമകൾ കടന്നുപോയതിനെക്കുറിച്ചു ഓർക്കുകയും ഇന്ന് നമ്മൾ അനുഭവിക്കുന്ന വിശേഷാധികാരം മനസിലാക്കുകയും ചെയ്യുമ്പോൾ, എനിക്ക് മറ്റൊരു നിറത്തിലുമാകേണ്ട. എന്നെ സംബന്ധിച്ചു ലോകത്തിൽ മറ്റൊരു വർഗത്തിനും നൂറ്റാണ്ടുകൾ നീണ്ടുനിന്ന കഠിനചരിത്രമില്ല, അവരിലെ അതിശക്തർ മാത്രമാണ് അതിജീവിച്ചത്. അപ്പോൾ നമ്മൾ അതിശക്തരും മാനസികമായി ദൃഢതയുള്ളവരുമാണ്, അതുകൊണ്ട് ജീവിതത്തിലെ ഓരോദിവസവും ഈ നിറമണിയാൻ എനിക്ക് അഭിമാനമാണ്.”

സറീന വലിച്ചെറിഞ്ഞ റാക്കറ്റുകള്‍

ടെന്നിസിലെ വെളുത്തവർഗ്ഗക്കാരുടെ ആധിപത്യം തകർത്തതിൽ വീനസിനും സെറീനക്കും നിസീമമായ പങ്കുണ്ട്. ടെന്നീസ് എന്നും ആധിപത്യജനതയുടെ പ്രത്യേകമായ ഇടമായിരുന്നു. ഇന്നും ടെന്നിസിൽ കറുത്തവർഗക്കാരുടെ എണ്ണം കുറവാണ്. എന്നാൽ വീനസിന്റെയും സെറീനയുടെയും സാന്നിധ്യം, അവരോടുള്ള മീഡിയയുടെ വിമർശനങ്ങളും കളിയാക്കലുകളും അമേരിക്കയുടെ പോസ്റ്റ്റേഷ്യൽ അവകാശവാദത്തെ ചോദ്യം ചെയ്യുന്നു. സെറീനയുടെ കളിയിടത്തിലെയും പുറത്തെയും സ്വത്വനിര്‍ദ്ധാരണം ഇന്നത്തെ ചരിത്ര തുടർച്ചക്കുള്ള കീഴാളസാക്ഷാല്‍ക്കാരത്തിന്റെ  മറുപടിയാണ്.

മുൻകാല റൊമാനിയൻ താരമായിരുന്ന ഇലെ നസ്റ്റെസ് ജനിക്കാനിരിക്കുന്ന സെറീനയുടെ കുട്ടിയെക്കുറിച്ചു 2017-ഇൽ ഫെഡ് കപ്പ് പ്രസ് മീറ്റിൽ പറഞ്ഞത്, അത് എന്ത് നിറമാണെന്ന് നമുക്ക് നോക്കാം ചോക്ലേറ്റിൽ പാൽ കലർന്നതുപോലെ ആണോ എന്നാണ്.

2018-ൽ തിരിച്ചുവരവിലെ പ്രധാന ആദ്യവിജയം ഫ്രഞ്ച് ഓപ്പണിലെ ആദ്യഘട്ടത്തിൽ ക്രിസ്റ്റീന പ്ലിസ്ക്കോവക്കെതിരായിരുന്നു. എന്നാൽ വിജയത്തോടൊപ്പം തന്റെ 'ക്യാറ്റ്സൂട്ട്' കേന്ദ്രീകരിച്ച ശ്രദ്ധയും വിവാദവും സെറീന നേരിട്ടു. ഫ്രഞ്ച് ടെന്നീസ് ഫെഡറേഷൻ പ്രസിഡന്റ് ബെർണാഡ് ഗ്യൂഡിസെല്ലി ഈ വേഷത്തെ വിലക്കുകയും സെറീന ടെന്നീസിനെ ബഹുമാനിക്കണമെന്നും പ്രസ്താവന ഇറക്കി. നൈക്കി സ്പോസർ ചെയ്ത ക്യാറ്റ്സൂട്ട് രക്തം കട്ടയാവുന്നതു തടയാനും, വായുസഞ്ചാരം വർധിപ്പിക്കുന്ന തരത്തിലുമുള്ളതായിരുന്നു. സെറീന ഈ വേഷത്തെ "എല്ലാ അമ്മമാർക്കും വേണ്ടി" എന്ന് വിശേഷിപ്പിക്കുകയും, പ്രത്യേകിച്ചു പ്രയാസമേറിയ ഗർഭധാരണവേളയിലൂടെ കടന്നു പോയ അമ്മമാരെ ഓര്‍മ്മിക്കുകയും ചെയ്തു. കൂടാതെ, ക്യാറ്റ്സൂട്ട് ധരിക്കുമ്പോൾ തനിക്കൊരു വീര യോദ്ധാവിന്റെ പ്രതീതി അനുഭവിക്കുന്നു എന്നും അവർ കൂട്ടിച്ചേർത്തിരുന്നു. കളിയിടങ്ങളിലെ വേഷവിധാനത്തിൽ സെറീന എന്നും വേറിട്ട് നിന്നിരുന്നു. നിയോൺ നിറങ്ങളും, പുളളിപ്പുലി മാതൃകക്കൊപ്പിച്ചു നിര്‍മിച്ച കളിയുടുപ്പുകളും തികഞ്ഞ ആത്മവിശ്വാസത്തോടെ അവർ ധരിച്ചു കളിക്കാറുണ്ട്. സെറീന ഫാഷൻ ഡിസൈനിങ്ങിൽ ശിക്ഷണം സിദ്ധിച്ച വ്യക്തി കൂടിയാണ് എന്നുള്ളത് അവരുടെ കളിവേഷങ്ങളില് വ്യത്യസ്തയെ കൂടുതൽ ശ്രദ്ധേയമാക്കുന്നു.

Also read: യുഎസ് ഓപണ്‍ വിവാദം തീരുന്നില്ല, സെറീനക്ക് 17000ഡോളര്‍ പിഴ

ജോലിയിൽ നിന്നും വിട്ടുനിൽക്കേണ്ടി വരികയും പിന്നീട് തന്റെ ജോലിയിൽ തിരിച്ചു വരികയും ചെയ്യുന്ന സ്‌ത്രീകളെക്കുറിച്ചു ഇയ്യിടെയായി സെറീന കൂടുതൽ സംസാരിക്കാറുണ്ട്. മാതൃത്വം എത്രത്തോളം സന്തോഷജനകമാണോ അത്രയും പ്രയാസമാണെന്നും, അതിന്റെ പ്രതീക്ഷക്കൊപ്പം എത്തുക ഏറെക്കുറെ അസാദ്ധ്യമാണെന്നും അവർ തന്റെ സോഷ്യൽ മീഡിയയിലൂടെ ചർച്ച ചെയ്യാറുണ്ട്. സെറീനയുടെ തിരിച്ചു വരവും വിജയങ്ങളും, അമ്മ എന്ന സ്വത്വവും അവരുടെ ബ്രാൻഡ് മൂല്യത്തെ പുനർനിർമിക്കുന്നു.

ടെന്നീസ് ലോകത്തിലെ വംശവിവേചനത്തിനു നിരന്തരമായ പാത്രങ്ങളായിട്ടുണ്ട് വീനസും സെറീനയും. മുൻകാല റൊമാനിയൻ താരമായിരുന്ന ഇലെ നസ്റ്റെസ് ജനിക്കാനിരിക്കുന്ന സെറീനയുടെ കുട്ടിയെക്കുറിച്ചു 2017-ഇൽ ഫെഡ് കപ്പ് പ്രസ് മീറ്റിൽ പറഞ്ഞത്, അത് എന്ത് നിറമാണെന്ന് നമുക്ക് നോക്കാം ചോക്ലേറ്റിൽ പാൽ കലർന്നതുപോലെ ആണോ എന്നാണ്. (വെളുത്തവർഗക്കാരനായ അലക്സിസ് ഒഹാനിയൻ ആണ് സെറീനയുടെ ജീവിതപങ്കാളി) ഇതിനു ശക്തവും വ്യക്തവുമായ മറുപടിയാണ് സെറീന നൽകിയത്. "ഇലെ നസ്റ്റെസിനെ പോലെയുള്ളവർക്കു എനിക്കെതിരെയും എന്റെ ജനിക്കാനിരിക്കുന്ന കുഞ്ഞിനെതിരെയും, എന്റെ കൂട്ടാളികൾക്കെതിരെയും വംശീയമായ പരാമർശങ്ങൾ നടത്താൻ സാഹചര്യമുള്ള സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്  എന്നുള്ളത് എന്നെ ദുഖത്തിലാഴ്ത്തുന്നു. ഞാൻ പല തവണ പറഞ്ഞിട്ടുള്ളതാണ്. ഇനിയും പറയുന്നു. നമ്മൾ ഒരുപാട് ദൂരം സഞ്ചരിച്ചിരുന്നു. എന്നാൽ ഇനിയും ഒരുപാട് ദൂരം മുന്നേറേണ്ടിയിരിക്കുന്നു... ഞാൻ നിങ്ങളെപ്പോലെ ഭയപ്പെടുന്നവളല്ല. നോക്കു, ഞാൻ ഭീരുവല്ല." സെറീന എഴുതി. കൂടാതെ മായാ അഞ്ചലോയെ ഉദ്ധരിച്ചുകൊണ്ട് ഇപ്രകാരം തുടർന്നു. "എന്റെ ഉത്സുകത നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടോ? നിങ്ങളെന്താണ് വിഷമിച്ചിരിക്കുന്നത്? നിങ്ങൾ നിങ്ങളുടെ വാക്കുകളാൽ എനിക്കുനേരെ വെടി ഉതിർത്തേക്കാം...നിങ്ങളുടെ വെറുപ്പുകൊണ്ടെന്നെ കൊല്ലുവാൻ ശ്രമിച്ചേക്കാം, എന്നിട്ടും കാറ്റിനെപ്പോലെ ഞാൻ ഉയരുന്നു."