LiveTV

Live

Tennis

യു.എസ് ഓപ്പണ്‍; സെറീന വില്ല്യംസ് സെമിയില്‍

ചെക് താരം കരോലിന പ്ലിസ്കോവയെ തോല്‍പ്പിച്ച് സെറീനയുടെ തുടര്‍ച്ചയായ ഒന്‍പതാം സെമി

യു.എസ് ഓപ്പണ്‍; സെറീന വില്ല്യംസ് സെമിയില്‍

യു.എസ് ഓപ്പണില്‍ സെറിന വില്ല്യംസ് സെമിയില്‍ പ്രവേശിച്ചു. ചെക്ക് താരം കരോലിന പ്ലിസ്കോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് മുന്‍ ചാമ്പ്യന്‍ സെമിയില്‍ പ്രവേശിച്ചത്. സ്കോര്‍ 6-4, 6-3

ഇരുപതിനാലാം ഗ്രാന്‍ഡ് സ്ലാം കിരീടം തേടിയിറങ്ങിയ സെറിന വില്ല്യംസ്, വിജയിച്ചാല്‍ ആസ്ത്രേലിയന്‍ താരം മാര്‍ഗരറ്റ് കോട്ടിന്റെ സര്‍വ്വകാല റെക്കോഡിനൊപ്പമെത്തും. കഴിഞ്ഞ സെപ്തംബറില്‍ പെൺകുഞ്ഞിന് ജന്മം നല്‍കിയ ശേഷം കോര്‍ട്ടിലേക്ക് മടങ്ങിയെത്തിയ സെറിന, അമ്മയായതിനു ശേഷമുള്ള ആദ്യ ഗ്രന്‍ഡ് സ്ലാമാണ് ലക്ഷ്യമിടുന്നത്.