Top

വിശ്വാസ വഞ്ചന; ഫേസ്ബുക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടണ്‍

ഉപയോക്താക്കളുടെ വിവരങ്ങൾ അനധികൃതമായി ഉപയോഗിക്കുന്ന രീതിയാണ് അന്വേഷണ വിധേയമാവുക. 

Web Desk

  • Published:

    21 March 2021 8:01 AM GMT

  • Updated:

    2021-03-21 08:01:48.0

വിശ്വാസ വഞ്ചന; ഫേസ്ബുക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടണ്‍
X

അമേരിക്കന്‍ സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടണ്‍. വിശ്വാസ വഞ്ചനയുടെ പേരിലാണ് കോമ്പറ്റീഷൻ റെഗുലേറ്റർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ അന്വേഷണം ആരംഭിക്കുമെന്ന് കോമ്പറ്റീഷൻ ആൻഡ്​ മാർക്കറ്റ്​സ്​ അധികൃതർ വ്യക്തമാക്കി. എതിരാളികള്‍ക്കെതിരെ പ്രയോഗിക്കാനും ഓൺലൈൻ പരസ്യത്തിനും വേണ്ടി സ്വന്തം ഉപയോക്താക്കളുടെ വിവരങ്ങൾ ഫേസ്ബുക്ക് അനധികൃതമായി ഉപയോഗിക്കുന്ന രീതിയാണ് അന്വേഷണ വിധേയമാവുക.

ഈ വർഷം തുടക്കത്തിൽ യു.കെ സർക്കാർ ഗൂഗിളിനും ആപ്പിളിനുമെതിരെ സമാനമായ നടപടികളെടുത്തിരുന്നു. പുതിയ സ്വകാര്യതാനയത്തിന്‍റെ പേരില്‍ വാട്ട്സ് ആപ്പ് വിമര്‍ശനങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ മാതൃകമ്പനിയായ ഫേസ്ബുക്കിനെതിരെയുള്ള അന്വേഷണം ഇരട്ടപ്രഹരമാണ്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :
Next Story