LiveTV

Live

Technology

'ഇത് അതല്ല, ഇത് വേറെ'; ചൈനയിൽ അവതരിപ്പിച്ച റിയൽമി എക്‌സ് 7 ആയിരിക്കില്ല ഇന്ത്യയിൽ

റിയൽമി വി 15 5ജി ആയിരിക്കും ഇന്ത്യയിൽ എക്‌സ് 7 5ജി എന്ന പേരിൽ പുറത്തിറക്കുന്നത്

'ഇത് അതല്ല, ഇത് വേറെ'; ചൈനയിൽ അവതരിപ്പിച്ച റിയൽമി എക്‌സ് 7 ആയിരിക്കില്ല ഇന്ത്യയിൽ

മറ്റ് ബ്രാൻഡുകളുടെ 5ജി ഫോണുകളുമായി മത്സരിക്കാൻ റിയൽമി എത്തുന്നത് എക്‌സ് 7 സീരീസുമായാണ്. ഫെബ്രുവരി 4 നാണ് റിയൽമി എക്‌സ് 7 സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. എക്‌സ് 7 5ജി, എക്‌സ് 7 പ്രോ 5ജി എന്നിങ്ങനെ രണ്ട് ഫോണുകളാണ് റിയൽമി പുറത്തിറക്കുന്നത്.

2020 സെപ്തംബറില്‍ ചൈനയിൽ ഈ മോഡൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ എത്തുന്ന എക്‌സ് 7 സീരിസ് വേറെ മോഡൽ ആയിരിക്കും. റിയൽമി വി 15 5ജി ആയിരിക്കും ഇന്ത്യയിൽ എക്‌സ് 7 5ജി എന്ന പേരിൽ പുറത്തിറക്കുന്നത്. ലോഞ്ച് ചെയ്യാനിരിക്കുന്ന എക്‌സ് 7 സീരീസ് ഫോണുകളുടെ പ്രധാന വിശദാംശങ്ങൾ റിയൽമി പുറത്തുവിട്ടിട്ടുണ്ട്.

ഫീച്ചേഴ്‌സുകൾ പരിശോധിക്കുമ്പോൾ റിയൽമി വി 15നുമായാണ് ഈ മോഡലിന് കൂടുതൽ സാമ്യത. ചൈനയിൽ പുറത്തിറങ്ങിയ എക്‌സ് 7 5ജിയിൽ നാല് പിൻ ക്യാമറകളുണ്ടെങ്കിലും(64 എംപി + 8 എംപി + 2 എംപി + 2 എംപി) ഇന്ത്യയിൽ പുറത്തിറങ്ങുന്ന എക്‌സ് 7ന് മൂന്ന് (64 എംപി + 8 എംപി + 2 എംപി) പിൻ ക്യാമറകളാണുള്ളത്. എക്‌സ് 7 5ജിയിൽ വി 15നിലേത് പോലെ 16 എംപി സെൻസറാണ് സെൽഫി ക്യാമറ. 4310 എംഎഎച്ച് ബാറ്ററിയും 50 ഡബ്ല്യു സൂപ്പർഡാർട്ട് ചാർജ് ടെക്‌നോളജിയുമാണ് ഇന്ത്യയിൽ എത്തുന്ന എക്‌സ് 7നിനുള്ളത്. എന്നാൽ ടോപ്പ് ക്ലാസ് 65W സൂപ്പർഡാർട്ട് ചാർജ് രീതിയിലുള്ള 4300mAh ബാറ്ററിയാണ് ചൈനയിലുള്ളത്. ചൈനയിൽ 1799 യുവാനാണ് എക്‌സ് 7 സീരീസിന്റെ പ്രാഥമിക വില.