'ഒടുവില്‍ കുറ്റസമ്മതം നടത്തി അല്ലെ; നയം പുതുക്കിയ വാട്സ്ആപ്പിന് ട്രോളോട് ട്രോള്‍..
സ്വാകാര്യ വിവരങ്ങള്‍ സംരക്ഷിക്കുമെന്നും ഒരു അക്കൗണ്ടും ഡിലീറ്റ് ചെയ്യില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിശദീകരണ കുറിപ്പില്‍ വാട്സ്ആപ്പ് വ്യക്തമാക്കിയിരുന്നത്.

സ്വകാര്യതാ വിവാദത്തില്‍ 'ആപ്പിലായ ' വാട്സ്ആപ്പ് വിശദീകരണവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സ്വാകാര്യ വിവരങ്ങള്‍ സംരക്ഷിക്കുമെന്നും ഒരു അക്കൗണ്ടും ഡിലീറ്റ് ചെയ്യില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിശദീകരണ കുറിപ്പില്‍ വാട്സ്ആപ്പ് വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച പരസ്യം ഏതാനും പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വാട്സ്ആപ്പ് 'സ്റ്റാറ്റസിലൂടെ'യും ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ഇന്നലെയും ഇന്നുമായി ഉപയോക്താക്കള്‍ക്കെല്ലാം ഈ സ്റ്റാറ്റസ് വീഡിയോ വാട്സ്ആപ്പ് നല്കി. പലരും ആദ്യം ഒന്ന് അമ്പരന്നു. പിന്നാലെ ട്രോളുകളും സജീവമാകാന്‍ തുടങ്ങി.





അതേസമയം മെയ് 15 വരെ തീരുമാനം നടപ്പാക്കില്ലെന്നാണ് കമ്പനി അറിയിക്കുന്നത്. പുതിയ അപ്ഡേറ്റില്‍ ഒന്നും മാറുന്നില്ല. പകരം ബിസിനസ് വാട്സ് ആപ്പ് വഴി സന്ദേശം അയക്കാനുള്ള പുതിയ ഓപ്ഷനുകള്‍ അപ്ഡേറ്റിലുണ്ട്. ഡാറ്റകള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നത് ഏറെ സുതാര്യമാണ്. വാട്സ്ആപ്പ് വഴി കൂടുതല്‍ ആളുകള്‍ ഷോപ്പ് ചെയ്യാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്. ഇക്കാര്യത്തെ കുറിച്ച് ജനങ്ങള്‍ക്ക് കുടുതല്‍ ബോധ്യമുണ്ടാകേണ്ടതുണ്ട്. ഈ അപ്ഡേറ്റ് ഫേസ്ബുക്കുമായി ഡാറ്റ പങ്കുവയ്ക്കാനുള്ള ശേഷിയെ വിപുലീകരിക്കുന്നില്ല- വാട്സ്ആപ്പ് വ്യക്തമാക്കുന്നു. ലോകത്തുടനീളം സന്ദേശങ്ങള്‍ക്ക് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ വാട്സ്ആപ്പ് ഉറപ്പു നല്‍കുന്നുണ്ട്. ഇപ്പോഴും ഭാവിയിലും ഈ സുരക്ഷാ സാങ്കേതികയ്ക്ക് തങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്- പ്രസ്താവനയില്‍ വാട്സ്ആപ്പ് വിശദീകരിച്ചു.