സിഗ്നലിന് സിഗ്നല്‍ തിരിച്ചുകിട്ടി; തകരാര്‍ പരിഹരിച്ചു
വെള്ളിയാഴ്ച മുതല്‍ ആപ്ലിക്കേഷന്റെ സെര്‍വറുകള്‍ക്ക് സംഭവിച്ച തകരാറുകളാണ് പരിഹരിച്ചത്

വാട്ട്സ്ആപ്പിന്റെ സ്വകാര്യതാ നയം വിവാദമായതിന് പിന്നാലെ ഏറ്റവും അധികം ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത സിഗ്നല്‍ ആപ്ലിലിക്കേഷന്റെ തകരാറുകള്‍ പരിഹരിച്ചു. കുറഞ്ഞ സമയത്തിനുള്ളില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് സിഗ്നല്‍ ഡൗണ്‍ലോഡ് ചെയ്തത്. ഇതേതുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ ആപ്ലിക്കേഷന്റെ സെര്‍വറുകള്‍ക്ക് സംഭവിച്ച തകരാറുകളാണ് പരിഹരിച്ചത്. ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചതായി കമ്പനി അറിയിച്ചു.
ആപ്പ് പ്രവര്ത്തനജ്ജമായെന്നാണ് സിഗ്നല്‍ തിരഞ്ഞെടുത്ത ദശലക്ഷക്കണക്കിന് പുതിയ ഉപയോക്താക്കള്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് കമ്പനിയുടെ ട്വിറ്റ്. സന്ദേശങ്ങള്‍ അയയ്ക്കാനും സ്വീകരിക്കാനും കഴിയുന്നില്ലെന്നായിരുന്നു പരാതി.
സ്വകാര്യതാ നയത്തില്‍ മാറ്റം വരുത്തുമെന്ന വാട്ട്സ്ആപ്പിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സിഗ്നലിന്റെ ഡൗണ്‍ലോഡിങ് അന്താരാഷ്ട്ര തലത്തില്‍ വര്‍ധിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് സ്വകാര്യതാ നയം ഉടന്‍ നടപ്പാക്കില്ലെന്ന് കഴിഞ്ഞ ദിവസം വാട്ട്സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്.