LiveTV

Live

Technology

വാട്സ്ആപ്പിനെ ട്രോളി ടെലഗ്രാം

ട്വിറ്ററിൽ പങ്കുവെച്ച മീമുകൾ വഴിയാണ് ടെലഗ്രാം പരിഹസിച്ചത്.

വാട്സ്ആപ്പിനെ ട്രോളി ടെലഗ്രാം

ഉപയോക്താക്കളുടെ വിവരങ്ങൾ മാതൃ കമ്പനിയായ ഫേസ്ബുക്കുമായി പങ്കുവെക്കുമെന്ന വാട്സ്ആപ്പിന്റെ സ്വകാര്യത നയ പരിഷ്കരണം പ്രഖ്യാപിച്ചതോടെ വാട്സ്ആപ്പിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് തുടരുന്നു. സ്വകാര്യത കൂടുതൽ പ്രാധാന്യം കൊടുക്കുന്ന ടെലഗ്രാം, സിഗ്നൽ തുടങ്ങിയ ആപ്പുകളിലേക്കാണ് പ്രധാനമായും ഉപയോക്താക്കൾ മാറിയത്. വാട്സ്ആപ്പിന്റെ പുതിയ പരിഷ്കാരത്തെ തുടർന്നുള്ള കൊഴിഞ്ഞുപോക്കിനെ തുടരെ തുടരെ പരിഹസിക്കുകയാണ് ടെലഗ്രാം.

ട്വിറ്ററിൽ പങ്കുവെച്ച മീമുകൾ വഴിയാണ് ടെലഗ്രാം പരിഹസിച്ചത്. വാട്സ്ആപ്പിന്റെ പരിഷ്കരിച്ച സ്വകാര്യത നയ പതിച്ച ശവമഞ്ചവുമായി നിന്ന് നൃത്തം ചെയ്യുന്നവരുടെ ജിഫ് ആണ് ഞായറാഴ്ച അവർ ട്വിറ്ററിൽ പങ്കുവെച്ചത്.

നേരത്തെ, വാട്സ്‌ആപ്പ്, ഫേസ്ബുക് തുടങ്ങിയ രണ്ടു സ്‌പൈഡർമാൻ മാരുടെ ചിത്രം പങ്കുവെച്ചു കൊണ്ട് ടെലഗ്രാം വാട്സ്ആപ്പിനെ പരിഹസിച്ചിരുന്നു.