ഇവ അംഗീകരിച്ചില്ലെങ്കില്‍ നിങ്ങളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യപ്പെടും?
പുതിയ നിബന്ധനകളും സ്വകാര്യത നയവും അംഗീകരിക്കാത്ത പക്ഷം തുടരാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍

വാട്ട്സ്ആപ്പിന്റെ പുതിയ നിബന്ധനകളും സ്വകാര്യത നയവും 2021 ഫെബ്രുവരി 8 മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് അംഗീകരിക്കാത്ത പക്ഷം ഉപഭോക്താക്കള്‍ക്ക് വാട്ട്സ്ആപ്പില്‍ തുടരാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ നിബന്ധനകളേയും സ്വകാര്യത നയത്തേയും കുറിച്ചുള്ള അറിയിപ്പുകള് ഉപഭോക്താക്കള്‍ക്ക് വാട്ട്സ്ആപ്പ് നേരത്തെ നല്കി തുടങ്ങിയിരുന്നു.

ഫെബ്രുവരി 8 ശേഷം ഉപഭോക്താക്കള്‍ക്ക് അവരുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കണമെങ്കില്‍ ഈ നിബന്ധനകളും മാറ്റങ്ങളും അംഗീകരിക്കണം.
ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കും എന്നതാണ് കമ്പനിയുടെ പ്രധാന മാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്കൗണ്ട് വിവരങ്ങള്‍, സ്റ്റാറ്റസ് വിവരങ്ങള്‍, ഇടപാടുകളും പെയ്മെന്റും സംബന്ധിച്ച വിവരങ്ങള്‍, ചില സാഹചര്യങ്ങളില്‍ ഉപഭോക്താക്കളുടെ ആശയവിനിമയങ്ങളും സന്ദേശങ്ങളും സംബന്ധിച്ച വിവരങ്ങള്‍ എന്നിവയാണ് പ്രധാനമായും ശേഖരിക്കുക. മെസേജുകള്‍ കമ്പനിയുടെ സെര്‍വറുകളില്‍ സംഭരിക്കുകയില്ലെന്നും ഉപഭോക്താക്കളുടെ ഡിവൈസുകളില്‍ മാത്രമേ ശേഖരിക്കൂ എന്നുമാണ് വാട്ട്സ്ആപ്പിന്റെ വിശദീകരണം.