LiveTV

Live

Technology

ഇനി ജിയോ, എയര്‍ടെല്‍ ആപ്പുകളില്‍ നിന്നും കോവിഡ് ലക്ഷണങ്ങള്‍ പരിശോധിക്കാം

കോവിഡ് ലക്ഷണങ്ങള്‍ പരിശോധിക്കാന്‍ വഴിയൊരുക്കി എയര്‍ടെല്ലും ജിയോയും

ഇനി ജിയോ, എയര്‍ടെല്‍ ആപ്പുകളില്‍ നിന്നും കോവിഡ് ലക്ഷണങ്ങള്‍ പരിശോധിക്കാം

കോവിഡ് 19 പ്രമാണിച്ചുള്ള ലോക്ക് ഡൌണ്‍ തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ കോവിഡ് ലക്ഷണങ്ങള്‍ പരിശോധിക്കാന്‍ വഴിയൊരുക്കി എയര്‍ടെല്ലും ജിയോയും.

ജിയോ ഉപഭോതാക്കൾക്ക് മൈ ജിയോ ആപ്ലികേഷന്‍ വഴിയാണ് ഇത്തരത്തിൽ പരിശോധിക്കാൻ സാധിക്കുന്നത്. നിങ്ങളുടെ വിവരങ്ങൾ ശേഖരിച്ച ശേഷമാണ് ഇത്തരത്തിൽ അറിയിപ്പുകൾ ലഭിക്കുന്നത് . കൊറോണ വൈറസ്- ഇന്‍ഫോ ആന്‍റ് ടൂള്‍സ് എന്നാണ് ഇതിന്റെ പേര്. കോവിഡിനെ സംബന്ധിച്ചുള്ള മറ്റു വിവരങ്ങളും ഇവിടെ ഉപഭോതാക്കൾക്ക് ലഭ്യമാണ്

അപ്പോളോ ആശുപത്രിയുമായി ചേർന്നാണ് എയർടെൽ തങ്ങളുടെ ഉപഭോതാക്കൾക്ക് കോവിഡ് ലക്ഷണങ്ങള്‍ പരിശോധിക്കുവാന്‍ വഴിയൊരുക്കുന്നത്. അപ്പോളോ 247 എന്നാണ് ഈ ഓപ്ഷന്‍റെ പേര്. കേന്ദ്ര മന്ത്രാലയം നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ടൂൾ സജ്ജീകരിച്ചിരിക്കുന്നത്.