LiveTV

Live

Technology

ഷവോമിയുടെ സര്‍പ്രൈസ് ഉത്പന്നം മാര്‍ച്ച് 16ന്

വീഡിയോ ടീസര്‍ പുറത്തുവിട്ടെങ്കിലും എന്ത് ഉത്പന്നമാണ് പുറത്തുവിടുന്നതെന്ന് ഷവോമി ഇപ്പോഴും രഹസ്യമാക്കി വെച്ചിരിക്കുകയാണ്...

ഷവോമിയുടെ സര്‍പ്രൈസ് ഉത്പന്നം മാര്‍ച്ച് 16ന്

നോട്ട് 9 സീരീസിലെ പുതിയ മോഡലുകള്‍ റെഡ്മി കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. റെഡ്മിയുടെ മാതൃകമ്പനിയായ ഷവോമി ഇതിന് പിന്നാലെ പുതിയൊരു ഉത്പന്നം കൂടി പുറത്തിറക്കുമെന്ന് അറിയിച്ചിരിക്കുന്നു. മാര്‍ച്ച് 16ന് പുറത്തിറക്കുന്ന ഉത്പന്നം ഏതെന്ന് ഇതുവരെ ഷവോമി വ്യക്തമാക്കിയിട്ടില്ല.

റെഡ്മി നോട്ട് 9 പ്രോയും റെഡ്മി നോട്ട് 9 പ്രോ മാക്‌സും ഇന്ത്യയിലേക്ക്
Also Read

റെഡ്മി നോട്ട് 9 പ്രോയും റെഡ്മി നോട്ട് 9 പ്രോ മാക്‌സും ഇന്ത്യയിലേക്ക്

റെഡ്മി നോട്ട് 9 പ്രോ മാക്‌സ്, റെഡ്മി നോട്ട് 9 പ്രോ സ്മാര്‍ട്ട്‌ഫോണുകളാണ് കഴിഞ്ഞ ദിവസം ഇന്ത്യയില്‍ അവതരിപ്പിച്ചത്. 12999 രൂപമുതല്‍ 18999 രൂപ വരെ വ്യത്യസ്ഥവിലയിലുള്ള മോഡലുകളാണ് റെഡ്മി അവതരിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന സര്‍പ്രൈസ് ഉത്പന്നത്തിന്റെ വീഡിയോ ടീസര്‍ ഷവോമി പുറത്തുവിട്ടിരിക്കുന്നത്.

പുതിയ ഉത്പന്നത്തെക്കുറിച്ച് ചില സൂചനകള്‍ മാത്രമാണ് ഷവോമി നല്‍കിയിട്ടുള്ളത്. വയര്‍ലെസ് ഉത്പന്നമാണ് പുറത്തിറക്കാന്‍ പോകുന്നതെന്നും ആവശ്യത്തിന് ഊര്‍ജ്ജം എവിടെയും തടസങ്ങളില്ലാതെ ലഭിക്കുമെന്നുമാണ് ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത്. ബാക്കി ഊഹിച്ചെടുക്കാനാണ് ഷവോമിയുടെ വെല്ലുവിളി.

ഈ വിവരങ്ങളില്‍ നിന്നും വയര്‍ലെസ് പവര്‍ബാങ്കാണ് ഷവോമി അവതരിപ്പിക്കുന്നത് എന്നുവേണം കരുതാന്‍. ഇനി ആ ഉത്പന്നം വയര്‍ലെസ് പവര്‍ബാങ്ക് ആണെങ്കിലും അല്ലെങ്കിലും മൂന്ന് ദിവസം കൊണ്ട് അറിയാം. അതുവരെ കാത്തിരിക്കാം.