LiveTV

Live

Technology

വഞ്ചിതരാകരുത്, വ്യാജ സൈറ്റിനെക്കുറിച്ച് റിയല്‍മിയുടെ മുന്നറിയിപ്പ്

www.realmepartner.in എന്ന പേരില്‍ തട്ടിപ്പുകാര്‍ തുടങ്ങിയിരിക്കുന്ന വെബ് സൈറ്റിനെക്കുറിച്ചാണ് റിയല്‍മി ഔദ്യോഗികമായി അറിയിപ്പ് നല്‍കിയിരിക്കുന്നത്.

വഞ്ചിതരാകരുത്, വ്യാജ സൈറ്റിനെക്കുറിച്ച് റിയല്‍മിയുടെ മുന്നറിയിപ്പ്

ഡിജിറ്റല്‍ ലോകത്ത് തട്ടിപ്പുകള്‍ പുത്തരിയല്ല. ഉപഭോക്താക്കളേയും കമ്പനികളേയും വലിപ്പ ചെറുപ്പ വ്യത്യാസമില്ലാതെ പറ്റിക്കുന്നവര്‍ ഓണ്‍ലൈനിലുണ്ട്. ചൈനീസ് ഫോണ്‍ കമ്പനിയായ റിയല്‍മിയാണ് തങ്ങളുടെ പേരില്‍ തട്ടിപ്പ് നടത്തുന്ന വ്യാജ സൈറ്റിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി രംഗത്തെത്തിയിരിക്കുന്നത്.

6,999 രൂപക്ക് ഒടുക്കത്തെ ബാറ്ററി, വന്‍ സ്‌ക്രീന്‍... റിയല്‍മിയുടെ ഈ ഫോണ്‍ റിയലോ?
Also Read

6,999 രൂപക്ക് ഒടുക്കത്തെ ബാറ്ററി, വന്‍ സ്‌ക്രീന്‍... റിയല്‍മിയുടെ ഈ ഫോണ്‍ റിയലോ?

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ റിയല്‍ മി സാന്നിധ്യം അറിയിച്ചു തുടങ്ങിയതോടെയാണ് തട്ടിപ്പുകാരും കമ്പനിയെ ലക്ഷ്യമിട്ടത്. റിയല്‍മിയുടെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കിയാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. റിയല്‍ മി ഫ്രാഞ്ചൈസികള്‍ തുടങ്ങാന്‍ ശ്രമിക്കുന്നവരാണ് തട്ടിപ്പിനിരയായവരില്‍ ഭൂരിഭാഗവും.

റിയല്‍മിയുടെ പേരിലുള്ള വ്യാജ വെബ് സൈറ്റ്
റിയല്‍മിയുടെ പേരിലുള്ള വ്യാജ വെബ് സൈറ്റ്

www.realmepartner.in എന്ന പേരില്‍ തട്ടിപ്പുകാര്‍ തുടങ്ങിയിരിക്കുന്ന വെബ് സൈറ്റിനെക്കുറിച്ചാണ് റിയല്‍മി ഔദ്യോഗികമായി അറിയിപ്പ് നല്‍കിയിരിക്കുന്നത്. 'BBK ELECTRONICE GROUP' എന്ന് വലിയ അക്ഷരങ്ങളില്‍ എഴുതിയതാണ് വെബ്‌സൈറ്റിലെത്തിയാല്‍ ആദ്യം കണ്ണില്‍ പെടുക. ഇതില്‍ ഇലക്ട്രോണിക്‌സിന്റെ സ്‌പെല്ലിംങിലെ തെറ്റ് തന്നെ ശ്രദ്ധിച്ചാല്‍ മാത്രമേ തിരിച്ചറിയാനാകൂ. റിയല്‍മി യില്‍ ഫ്രാഞ്ചൈസി തുടങ്ങാനെന്ന പേരില്‍ അപേക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗവും ഈ സൈറ്റിലുണ്ട്.

ഔദ്യോഗിക റിയല്‍മി വെബ് സൈറ്റ്
ഔദ്യോഗിക റിയല്‍മി വെബ് സൈറ്റ്

ഈ വെബ് സൈറ്റുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും ആരും തട്ടിപ്പിന് ഇരയാകരുതെന്നുമാണ് റിയല്‍മി അറിയിച്ചിരിക്കുന്നത്. ഈ വെബ് സൈറ്റ് വഴി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് റിയല്‍മിക്ക് ഉത്തരവാദിത്വമുണ്ടാകില്ലെന്നും കമ്പനി അറിയിക്കുന്നു. റിയല്‍ മിക്ക് ഒരേയൊരു ഔദ്യോഗിക വെബ് സൈറ്റേ ഉള്ളൂവെന്നും അത് www.realme.com ആണെന്നും അവര്‍ വ്യക്തമാക്കുന്നു.