LiveTV

Live

Technology

6,999 രൂപക്ക് ഒടുക്കത്തെ ബാറ്ററി, വന്‍ സ്‌ക്രീന്‍... റിയല്‍മിയുടെ ഈ ഫോണ്‍ റിയലോ?

5000 എം.എ.എച്ച് ബാറ്ററി, 6.52 ഇഞ്ച് സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് 10 പോരാത്തതിന് 7550 രൂപ വരെ ഇളവുകളും!...

6,999 രൂപക്ക് ഒടുക്കത്തെ ബാറ്ററി, വന്‍ സ്‌ക്രീന്‍... റിയല്‍മിയുടെ ഈ ഫോണ്‍ റിയലോ?

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍ മി വീണ്ടും ചെറിയ ബജറ്റ് ഫോണുകളില്‍ സൂപ്പര്‍ സ്റ്റാറാവാന്‍ സാധ്യതയുള്ള സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയിരിക്കുന്നു. റിയല്‍മിയുടെ സി സീരീസില്‍പെട്ട പുതിയ ഫോണായ റിയല്‍മി സി 3യാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. 'വിനോദങ്ങളുടെ സൂപ്പര്‍സ്റ്റാര്‍' എന്ന പരസ്യവാചകത്തിലാണ് റിയല്‍മി ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

3ജിബി 32 ജിബി, 4ജിബി 64 ജി.ബി ഫോണുകളാണ് പുറത്തിറക്കിയിരികുന്നത്. ഇതില്‍ 3 ജി.ബി ഫോണാണ് 6999 രൂപക്ക് ലഭ്യമാവുക. 4 ജി.ബി ഫോണ്‍ 7,999 രൂപക്കുമാണ് വില്‍പനക്കെത്തുക. ഫെബ്രുവരി 14 മുതലാണ് ഫോണ്‍ ഇന്ത്യയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുക. ഓഫ് ലൈന്‍ ഷോപ്പുകള്‍ വഴിയും ഓണ്‍ലൈനില്‍ ഫഌപ്കാര്‍ട്ട് അടക്കമുള്ള ഷോപിംങ് സൈറ്റുകള്‍ വഴിയും ഫോണ്‍ ലഭിക്കും.

6,999 രൂപക്ക് ഒടുക്കത്തെ ബാറ്ററി, വന്‍ സ്‌ക്രീന്‍... റിയല്‍മിയുടെ ഈ ഫോണ്‍ റിയലോ?

പഴയ ഫോണിന് കുറഞ്ഞത് 1000 രൂപയുടെ ഓഫറും ഫോണ്‍ പുറത്തിറക്കുന്ന വേളയില്‍ റിയല്‍മി വെച്ചിട്ടുണ്ട്. റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് 2200 രൂപയുടെ ഡിസ്‌കൗണ്ടും ലഭിക്കും. 349 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലുള്ള ഉപഭോക്താക്കള്‍ക്കാകും ഈ ഓഫര്‍ ലഭിക്കുക. പരമാവധി 7550 രൂപ വരെ ഡിസ്‌കൗണ്ടും റിയല്‍മി പ്രഖ്യാപിച്ചിട്ടുണ്ട്.

ആന്‍ഡ്രോയിഡ് 10 ആയിരിക്കും റിയല്‍മിയുടെ സൂപ്പര്‍ സ്റ്റാര്‍ ഫോണിലുണ്ടാവുക. MediaTek Helio G70 പ്രൊസസറും LPDDR4X റാമുമാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 6.52 ഇഞ്ച് വലിപ്പമുള്ള വമ്പന്‍ സ്‌ക്രീനാണ് വിനോദങ്ങളുടെ സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന ഫോണിലുള്ളത്.

പിന്നില്‍ ഇരട്ടക്യാമറകളും സെല്‍ഫി ക്യാമറയും റിയല്‍മി സി3യിലുണ്ട്. 12എം.പിയുടേതാണ് പ്രധാന പിന്‍ക്യാമറ. പോര്‍ട്രെയിറ്റ് ലെന്‍സ് 2എം.പിയുടേതാണ്. അഞ്ച് എം.പിയുടെ സെല്‍ഫിക്യാമറയും റിയല്‍മി ഫോണിലുണ്ട്. 5000 എം.എ.എച്ചിന്റെ വമ്പന്‍ ബാറ്ററി റിയല്‍മി സി3ക്ക് ദീര്‍ഘനേരം ചാര്‍ജ്ജിംങ് ഉറപ്പുവരുത്തും. ബ്ലേസിംങ് റെഡ്, ഫ്രോസന്‍ ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോണ്‍ ഇറങ്ങുന്നത്.