LiveTV

Live

Technology

നോകിയ 6.2വിനും 7.2വിനും വിലകുറച്ചു

3500 രൂപ വരെയാണ് തങ്ങളുടെ മിഡ് റേഞ്ച് ഫോണുകളില്‍ നോകിയ വില കുറച്ചിരിക്കുന്നത്...

നോകിയ 6.2വിനും 7.2വിനും വിലകുറച്ചു

നോകിയ 6.2വിനും നോകിയ 7.2വിനും വില കുറച്ച് കമ്പനി. 3500 രൂപയുടെ കുറവ് വരെയാണ് നോകിയ വരുത്തിയിരിക്കുന്നത്. നോകിയ 6.2 കഴിഞ്ഞ ഒക്ടോബറില്‍ 15999 രൂപക്കും നോകിയ 7.2 കഴിഞ്ഞ സെപ്തംബറില്‍ 18599 രൂപക്കുമാണ് നോകിയ പുറത്തിറക്കിയിരിക്കുന്നത്.

നോകിയ 6.2വിന്റെ വിലയിലാണ് ഏറ്റവും കുറവ് കമ്പനി വരുത്തിയിരിക്കുന്നത്. 3500 രൂപ കുറച്ച് 15999 രൂപക്കാണ് നോകിയ ഈ ഫോണ്‍ വില്‍ക്കുന്നത്. നോകിയ 7.2വിന്റെ 4ജിബി+64 ജിബി വേരിയന്റിന് 3100 രൂപയും 6ജിബി+64ജിബി വേരിയന്റിന് 2500 രൂപയുമാണ് കുറച്ചിരിക്കുന്നത്. നാല് ജി.ബിയുടെ നോകിയ 7.2 ഇതോടെ 15499രൂപക്കും ആറ് ജി.ബിയുടേത് 17099 രൂപക്കും ലഭ്യമാകും.

നോകിയ 6.2വിനും 7.2വിനും വിലകുറച്ചു

ഇരട്ട നാനോ സിമ്മുകള്‍ ഉപയോഗിക്കാവുന്ന നോകിയ 6.2വിന് 6.3ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയാണുള്ളത്. octa-core Qualcomm Snapdragon 636 SoC പ്രൊസസറുള്ള ഈ മോഡലില്‍ ആന്‍ഡ്രോയിഡ് 9 പൈ ആണുള്ളത്. പിന്‍ഭാഗത്ത് മൂന്ന് ക്യാമറകലും എട്ട് മെഗാ പിക്‌സലിന്റെ സെല്‍ഫി ക്യാമറയുമാണ് ഈ മോഡലിനുള്ളത്. 64 ജി.ബി ഇന്റേണല്‍ സ്‌റ്റോറേജുള്ള ഫോണില്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 512ജി.ബി വരെ സ്‌റ്റോറേജ് കൂട്ടാനാകും. 3500എം.എ.എച്ചിന്റേതാണ് ബാറ്ററി.

20 വര്‍ഷത്തിന് ശേഷം കിട്ടിയ നോകിയ ഫോണില്‍ 70% ബാറ്ററി? സത്യമോ...
Also Read

20 വര്‍ഷത്തിന് ശേഷം കിട്ടിയ നോകിയ ഫോണില്‍ 70% ബാറ്ററി? സത്യമോ...

ഇരട്ട നാനോ സിം കാര്‍ഡ് സ്ലോട്ടുള്ള നോകിയ 7.2ക്ക് 6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേ തന്നെയാണുള്ളത്. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 660 SoC പ്രൊസസറുള്ള ഫോണില്‍ 6 ജിബിയുടെ റാം ആണുള്ളത്. മൂന്ന് പിന്‍ക്യാമറകളും 20 എം.പിയുടെ സെല്‍ഫി ക്യാമറയും നോകിയയുടെ ഈ മോഡലിനുണ്ട്.

64ജിബി സ്‌റ്റോറേജുള്ള നോകിയ 7.2വില്‍ ആവശ്യമെങ്കില്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 512 ജിബി വരെ മെമ്മറി കൂട്ടാനാകും. 3500എം.എ.എച്ച് ബാറ്ററി തന്നെയാണ് ഈ നോകിയ മോഡലിനും ഉള്ളത്.