LiveTV

Live

Technology

മിഡ് റേഞ്ച് സ്മാര്‍ട്ട്‌ ഫോണുകള്‍ക്ക് പ്രിയമേറുന്നു

കൊടുക്കുന്ന പണത്തിനൊത്ത മൂല്യമാണ് മിഡ് റേഞ്ച് ഫോണുകളെ കൂടുതല്‍ ജനപ്രിയമാക്കുന്നത്...

മിഡ് റേഞ്ച് സ്മാര്‍ട്ട്‌ ഫോണുകള്‍ക്ക് പ്രിയമേറുന്നു

ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പ്രിയമേറുകയാണ്. 2019ലെ മൂന്നാം പാദവാര്‍ഷികത്തിലെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയുടെ കണക്കുകളാണ് മിഡ് റേഞ്ച് ഫോണുകള്‍ക്ക് കൂടുതല്‍ ആവശ്യക്കാരെത്തുന്നുവെന്നതിന്റെ തെളിവാകുന്നത്. സാംസങ്, വാവെയ്, ഒപ്പോ, ഷവോമി, വിവോ തുടങ്ങിയ ബ്രാന്‍ഡുകളെല്ലാം തങ്ങളുടെ വന്‍ വില്‍പന നടത്തുന്നത് ഈ മിഡ് റേഞ്ച് ഫോണുകളിലാണ്.

56% ഇന്ത്യക്കാരും ഓണ്‍ലൈന്‍ ഡിസ്‌കൗണ്ട് തട്ടിപ്പിന്റെ ഇരകള്‍
Also Read

56% ഇന്ത്യക്കാരും ഓണ്‍ലൈന്‍ ഡിസ്‌കൗണ്ട് തട്ടിപ്പിന്റെ ഇരകള്‍

ഏറ്റവും പുതിയ ആഢംബര ഫോണ്‍ എന്നതിനേക്കാള്‍ കൂടുതല്‍ ഫീച്ചേഴ്‌സും സൗകര്യവുമുള്ള സ്മാര്‍ട്ട്‌ഫോണ്‍ എന്ന നിലയിലേക്ക് പലരും ചിന്തിച്ചു തുടങ്ങിയതോടെയാണ് മിഡ് റേഞ്ച് ഫോണുകള്‍ക്ക് ആവശ്യക്കാരേറിയത്. അതുകൊണ്ടുതന്നെ ആഢംബര ഫോണുകള്‍ വാങ്ങിയിരുന്ന പലരും മിഡ് റേഞ്ച് ഫോണുകളിലേക്ക് മാറിയിരിക്കുകയാണ്. കൊടുക്കുന്ന പണത്തിന് ലഭിക്കുന്ന മൂല്യവും മിഡ് റേഞ്ച് ഫോണുകള്‍ വാങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്.

മിഡ് റേഞ്ച് സ്മാര്‍ട്ട്‌ ഫോണുകള്‍ക്ക് പ്രിയമേറുന്നു

അതേസമയം 2018ലെ മൂന്നാം പാദവര്‍ഷത്തെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയേക്കാള്‍ 0.4%ത്തിന്റെ കുറവാണ് 2019ലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണി രേഖപ്പെടുത്തിയിരിക്കുന്നത്. വില്‍പനയില്‍ മുന്നില്‍ ദക്ഷിണകൊറിയന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങ് തന്നെ. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 7.8ശതമാനത്തിന്റെ വളര്‍ച്ചയാണ് സാംസങ് രേഖപ്പെടുത്തിയത്. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വില്‍ക്കുന്ന ഫോണുകളില്‍ 20.4%വും സാംസങിന്റേതാണ്(2018ല്‍ 18.9%).

തങ്ങളുടെ വില്‍പനയിലെ കുതിച്ചുചാട്ടത്തിന് സാംസങ്ങിനെ സഹായിച്ചത് മിഡ് റേഞ്ച് ഫോണുകളും എന്‍ട്രി ലെവല്‍ ഫോണുകളുമാണെന്നതും ശ്രദ്ധേയമാണ്. വാവെയ്, ഒപ്പോ, ഷവോമി തുടങ്ങി മിഡ് റേഞ്ച് ഫോണുകളുടെ മാര്‍ക്കറ്റില്‍ മത്സരിക്കുന്ന കമ്പനികള്‍ക്കൊക്കെ നേട്ടമുണ്ടാക്കാനായി. അതേസമയം പ്രധാന ആഢംബര ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിന് പ്രതീക്ഷിച്ച വളര്‍ച്ച ലഭിച്ചതുമില്ല.

മിഡ് റേഞ്ച് സ്മാര്‍ട്ട്‌ ഫോണുകള്‍ക്ക് പ്രിയമേറുന്നു

2018ലെ മൂന്നാം പാദത്തില്‍ വിപണിയില്‍ 11.8% പങ്കുണ്ടായിരുന്ന ആപ്പിളിന്റെ ഇക്കൊല്ലത്തെ ഓഹരി 10.5ശതമാനമായി കുറഞ്ഞു. മുന്‍കാലങ്ങളേക്കാള്‍ വിപുലമായി പരസ്യവും ഇളവുകളും നല്‍കിയിട്ടും ആപ്പിളിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ചൈനയില്‍ ഐഫോണുകളുടെ ആവശ്യം കൂടി വരികയാണ്. വര്‍ഷത്തിന്റെ തുടക്കത്തിലും ആപ്പിളിന് വില്‍പനയില്‍ കുറവ് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍, ഐഫോണ്‍ 11 സീരീസിലെ ഫോണുകളുടെ വില്‍പന കൂടി കണക്കിലെടുത്താല്‍ വരും മാസങ്ങളില്‍ ആപ്പിള്‍ ഈ കുറവ് നികത്തുമെന്നും പ്രതീക്ഷയുണ്ട്.