LiveTV

Live

Technology

അതിവേഗം ബഹുദൂരം;  ഡിജിറ്റല്‍ പണമിടപാടില്‍ കുതിപ്പ് തുടര്‍ന്ന് ‘ഗൂഗിള്‍പേ’

യു.പി.ഐ ഇടപാടുകളുടെ ജനപ്രീതിയിൽ മുന്നിട്ട് നിൽക്കുന്നത് കർണ്ണാടകയാണ്.

അതിവേഗം ബഹുദൂരം;  ഡിജിറ്റല്‍ പണമിടപാടില്‍ കുതിപ്പ് തുടര്‍ന്ന് ‘ഗൂഗിള്‍പേ’

ഇന്ത്യയുടെ ഏകീകൃത പേയ്മെന്റ് ഇന്റർഫേസ്(യു.പി.ഐ) രാജ്യത്തെ ഭൂരിഭാഗ ഡിജിറ്റൽ ഇടപാടുകളും കയ്യടക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്.‌

‘’റേസർപേ’’ യുടെ കണക്കുകൾ പ്രകാരം ഒക്ടോബറിൽ മാത്രം രാജ്യത്തെ ആകെ ഡിജിറ്റൽ പണമിടപാടുകളിലെ 50.49% വും തത്സമയ പേയ്മെന്റ് സംവിധാനങ്ങൾ വഴിയാണ് നടന്നിരിക്കുന്നത്. ബംഗ്ലൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പേയ്മെന്റ് ഗേറ്റ് വേയാണ് ‘’റേസർപേ’’.

അതിവേഗം ബഹുദൂരം;  ഡിജിറ്റല്‍ പണമിടപാടില്‍ കുതിപ്പ് തുടര്‍ന്ന് ‘ഗൂഗിള്‍പേ’
കടപ്പാട്: റേസര്‍പേ

ഒകടോബറിൽ ‘’റേസർപേ’’ പ്ലാറ്റ്ഫോമിലെ പണമിടപാടുകള്‍ 11.02%ത്തിന്റെ പ്രതിമാസ വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. കാർഡുപയോഗിച്ചുള്ള പണമിടപാടുകളിലെ ജനപ്രീതിയിൽ സംഭവിക്കുന്ന ഏറ്റക്കുറച്ചിലിലാണ് യു.പി.ഐ ഇടപാടുകളുടെ വളർച്ച.

സെപ്റ്റംബറിൽ ഡിജിറ്റൽ ഇടപാടുകളുടെ 45% വും യു.പി.ഐ സംവിധാനത്തിലൂടെയാണ് നടന്നത്. അതോടെ ആദ്യമായി ഡിജിറ്റൽ കാർഡുകൾ യു.പി.ഐ ഇടപാടുകൾക്ക് പുറകിലായി. സെപ്റ്റംബറിൽ 42.56% ഉണ്ടായിരുന്ന കാർഡ് ഇടപാടുകളുടെ തോത് ഒക്ടോബറോടെ 6.89% കുറഞ്ഞ് 35.65 ശതമാനത്തിലേക്കെത്തിയെന്നാണ് ‘’റേസർപേ’’യുടെ നിരീക്ഷണം.

രാജ്യത്തെ ഭൂരിഭാഗം ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളേയും ഒരു കുടക്കീഴിൽ ‌ഒരുമിപ്പിക്കുന്ന സർക്കാർ സ്ഥാപനമായ നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് 2016ൽ രാജ്യത്ത് യു.പി.ഐ സംവിധാനം നടപ്പിലാക്കിയത്.

എന്നാൽ സർക്കാരിന്റെ സ്വന്തം ഡിജിറ്റൽ ഇടപാട് ആപ്ലിക്കേഷൻ ‘ഭീം’ ഒക്ടോബറിൽ 10.6 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനിടയിൽ ‌യു.പി.ഐ ഇടപാടുകളിൽ എന്നും മുന്നിൽ നിൽക്കുന്ന ‘ഗൂഗിൾപേ’ 9.92% വളർച്ച നേടി അജയ്യരായി മുന്നേറുക‌യാണ്.

അതിവേഗം ബഹുദൂരം;  ഡിജിറ്റല്‍ പണമിടപാടില്‍ കുതിപ്പ് തുടര്‍ന്ന് ‘ഗൂഗിള്‍പേ’
കടപ്പാട്: റേസര്‍പേ

യു.പി.ഐ ഇടപാടുകളുടെ ജനപ്രീതിയിൽ മുന്നിട്ട് നിൽക്കുന്നത് കർണ്ണാടകയാണ്. ഒക്ടോബറിൽ രാജ്യത്ത് ആകെ നടന്ന യു.പി.ഐ ഇടപാടുകളുടെ 27.72 ശതമാനവും ഈ തെക്കൻ സംസ്ഥാനത്തിനവകാശപ്പെട്ടതാണ്.

അതിവേഗം ബഹുദൂരം;  ഡിജിറ്റല്‍ പണമിടപാടില്‍ കുതിപ്പ് തുടര്‍ന്ന് ‘ഗൂഗിള്‍പേ’
കടപ്പാട്: റേസര്‍പേ

ഇന്ത്യയുടെ സിലിക്കൺ താഴ്‍വര എന്നറിയപ്പെടുന്ന ബാംഗ്ലൂരുവിലാണ് യു.പി.ഐ സംവിധാനം കൂടുതൽ ഉപയോഗിക്കപ്പെടുന്നത്.

അതിവേഗം ബഹുദൂരം;  ഡിജിറ്റല്‍ പണമിടപാടില്‍ കുതിപ്പ് തുടര്‍ന്ന് ‘ഗൂഗിള്‍പേ’