LiveTV

Live

Technology

ഇന്ത്യയിലെ മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളും ഇസ്രയേൽ നിരീക്ഷണത്തിലെന്ന് വാട്ട്‌സ്ആപ്പ്

ഇന്ത്യയിലെ നിരീക്ഷണം സര്‍ക്കാര്‍ അറിഞ്ഞുകൊണ്ടോ എന്ന് വ്യക്തമല്ല. ചോദ്യങ്ങളോട് ആഭ്യന്തര-ഐ.ടി സെക്രട്ടറിമാര്‍ പ്രതികരിച്ചില്ല

ഇന്ത്യയിലെ മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളും ഇസ്രയേൽ നിരീക്ഷണത്തിലെന്ന് വാട്ട്‌സ്ആപ്പ്

ഇന്ത്യൻ പത്രപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ഇസ്രയേൽ നിർമിത സ്‌പൈവെയർ ആയ പെഗാസസ് ഉപയോഗിച്ചുള്ള നിരീക്ഷണത്തിലെന്ന വെളിപ്പെടുത്തലുമായി വാട്ട്‌സ്ആപ്പ്. 2019 മെയ് വരെ ഇന്ത്യയിലെ മാധ്യമപ്രവർത്തകർ, മനുഷ്യാവകാശപ്രവർത്തകർ, അഭിഭാഷകർ, ദളിത് ആക്ടിവിസ്റ്റുകൾ തുടങ്ങിയ 25ഓളം പേർ പെഗാസസ് ഉപയോഗിച്ചുള്ള നിരീക്ഷണത്തിന് ഇരയായ കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം അവരെ വ്യക്തിപരമായി അറിയിച്ചിട്ടുണ്ടെന്നും വാട്ട്‌സ്പാപ്പ് വക്താവ് 'ഇന്ത്യൻ എക്‌സ്പ്രസി'നോട് പറഞ്ഞു.

കോൺഗ്രസ് കളത്തിലിറങ്ങുമ്പോൾ രാഹുൽ ഗാന്ധി ധ്യാനം കൂടാൻ വിദേശത്ത്; പാർട്ടിക്കുള്ളിൽ മുറുമുറുപ്പ് 
Also Read

കോൺഗ്രസ് കളത്തിലിറങ്ങുമ്പോൾ രാഹുൽ ഗാന്ധി ധ്യാനം കൂടാൻ വിദേശത്ത്; പാർട്ടിക്കുള്ളിൽ മുറുമുറുപ്പ് 

ഇസ്രയേൽ ആസ്ഥാനമായുള്ള എൻ.എസ്.ഒ ഗ്രൂപ്പിനെതിരെ വാട്ട്‌സാപ്പ് അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിൽ നിയമനടപടി സ്വീകരിച്ചതിനു പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ. 1400 വാട്ട്‌സാപ്പ് ഉപയോക്താക്കളെ പെഗാസസ് ഉപയോഗിച്ച് നിരീക്ഷിച്ചു എന്നാണ് കേസ്.

'ഇന്ത്യൻ മാധ്യമപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും നിരീക്ഷണത്തിന് ഇരയായിരുന്നു. അവർ എത്രപേരുണ്ടെന്നും പേരുവിവരങ്ങളും വെളിപ്പെടുത്താൻ കഴിയില്ല. പക്ഷേ, അതൊരു ചെറിയ സംഖ്യയല്ല'
വാട്സ്ആപ്പ് വക്താവ്

2019 മെയ് വരെയുള്ള രണ്ടാഴ്ചക്കാലം 25 ഓളം അക്കാദമിക് പ്രവർത്തകർ, ദളിത് ആക്ടിവിസ്റ്റുകൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവരെ പൊഗസസ് ലക്ഷ്യമിട്ടിരുന്നുവെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിലെ മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളും ഇസ്രയേൽ നിരീക്ഷണത്തിലെന്ന് വാട്ട്‌സ്ആപ്പ്
ഓപറേറ്റർമാർ തയ്യാറാക്കുന്ന പ്രത്യേക ലിങ്കിൽ ക്ലിക്ക് ചെയ്യുകവഴിയാണ് പെഗാസസ് ഉപയോക്താക്കളുടെ ഫോണുകളിൽ അനുമതി ചോദിക്കാതെ തന്നെ ഇൻസ്റ്റാൾ ആകുന്നത്. ഫോണിലെ സെക്യൂരിറ്റി ഫീച്ചറുകൾക്ക് പിടിനൽകാതെ കടന്നുകൂടുന്ന പെഗാസസ് ഉപയോക്താവിന്റെ ഫോണിലെ വിവരങ്ങൾ ചോർത്തി ഓപറേറ്റർക്ക് നൽകുന്നു. കോൺടാക്ട് ലിസ്റ്റ്, ടെക്‌സ്റ്റ് മെസ്സേജുകൾ, കലണ്ടർ ഇവന്റുകൾ, വാട്ട്‌സ്ആപ്പ് അടക്കമുള്ള മെസ്സേജിംഗ് ആപ്പുകളിൽനിന്നുള്ള വോയ്‌സ് കോളുകൾ തുടങ്ങിയവ ഇത്തരത്തിൽ ചോർത്തപ്പെടും. ഫോണിന്റെ ക്യാമറയും മൈക്രോഫോണും ഓണാക്കാനും പെഗാസസിന് കഴിയും. ഏറ്റവും പുതിയ ഘട്ടത്തിൽ മിസ്സ്ഡ് കാൾ വഴിപോലും പെഗാസസിന് ഫോണിൽ കയറിക്കൂടാൻ കഴിയുമെന്നാണ് സൂചന.

എൻ.എസ്.ഒ ഗ്രൂപ്പ്, ക്യു സൈബർ ടെക്‌നോളജീസ് എന്നിവക്കെതിരെ അമേരിക്കയിൽ സ്വീകരിച്ച നിയമനടപടിയിൽ, യു.എസിലെയും കാലിഫോർണിയയിലെയും നിയമങ്ങൾ ഇവർ ലംഘിച്ചുവെന്ന് വാട്ട്‌സാപ്പ് ചൂണ്ടിക്കാട്ടുന്നു. ''ഈ ആക്രമണം നൂറോളം പൊതുപ്രവർത്തകരെയെങ്കിലും ലക്ഷ്യം വച്ചിട്ടുണ്ടെന്നാണ് ഞങ്ങളുടെ വിവരം. കൂടുതൽ ഇരകൾ മുന്നോട്ട് വരുന്നതോടെ ഈ എണ്ണം കൂടിയേക്കാം.' - വാട്ട്‌സ്ആപ്പ് പറയുന്നു.

ഇന്ത്യയിലെ മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളും ഇസ്രയേൽ നിരീക്ഷണത്തിലെന്ന് വാട്ട്‌സ്ആപ്പ്

അതേസമയം, തങ്ങൾ പൊഗസസ് നൽകുന്നത് ഗവൺമെന്റ് ഏജൻസികൾക്കു മാത്രമാണെന്നും നിയമനടപടിയെ നേരിടുമെന്നും എൻ.എസ്.ഒ വ്യക്തമാക്കി.ഇന്ത്യയിൽ പെഗാസസ് ഉപയോഗിക്കുന്നത് ആരാണെന്ന കാര്യം ഇനിയും വ്യക്തമല്ല. ഇതുസംബന്ധിച്ചുള്ള ചോദ്യങ്ങളോട് ആഭ്യന്തര സെക്രട്ടറി എ.കെ ഭല്ലയും ഇലക്ട്രോണിക്‌സ്, ഐ.ടി സെക്രട്ടറി എ.പി സോഹ്നിയും പ്രതികരിച്ചില്ലെന്ന് ഇന്ത്യൻ എക്‌സ്പ്രസ് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയടക്കം 45 രാജ്യങ്ങളിൽ പെഗാസസ് ഉപയോഗപ്പെടുത്തുന്നുണ്ടെന്നും 2017 ജൂൺ മുതൽ 2018 സെപ്തംബർ വരെ ഇന്ത്യയിൽ ഇത് സജീവമായിരുന്നുവെന്നും കാനഡ ആസ്ഥാനമായുള്ള സൈബർ സുരക്ഷാ ഗ്രൂപ്പായ സിറ്റിസൻ ലാബ് കഴിഞ്ഞവർഷം വെളിപ്പെടുത്തിയിരുന്നു. ഇതിൽ അഞ്ച് ഓപറേറ്റർമാർ ഏഷ്യയിലാണെന്നും ഏമിഴല െ(ഗംഗ) എന്നപേരിലുള്ള ഓപറേറ്റർ രാഷ്ട്രീയ ബന്ധമുള്ള ഡൊമെയ്ൻ ആണ് ഉപയോഗിച്ചതെന്നും സിറ്റിസൻ ലാബ് ചൂണ്ടിക്കാട്ടുന്നു.