LiveTV

Live

Technology

വന്‍ ഓഫറുകളുമായി വീണ്ടും ആമസോണ്‍ ഫാബ് ഫോണ്‍ ഫെസ്റ്റ്

വിലക്കുറവിന് പുറമെ, നോ-കോസ്റ്റ് ഇ.എം.ഐ, എക്ചേഞ്ച് ഡിസ്ക്കൗണ്ട്, ടോട്ടൽ ഡാമേജ് പ്രൊട്ടക്ഷൻ എന്നിവയും ലഭിക്കും.

വന്‍ ഓഫറുകളുമായി വീണ്ടും ആമസോണ്‍ ഫാബ് ഫോണ്‍ ഫെസ്റ്റ്

മൊബെെൽ ഫോണുകള്‍ക്കും ആക്സസറീസുകള്‍ക്കും 60 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ച് ആമസോണിന്റെ ഫാബ് ഫോൺ ഫെസ്റ്റ്. ആഗസ്റ്റ് 30 വരെയാണ് മൊബെെൽ, മൊബെെൽ ആക്സസറീസുകൾക്ക് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. വിലക്കുറവിന് പുറമെ, നോ-കോസ്റ്റ് ഇ.എം.ഐ, എക്ചേഞ്ച് ഡിസ്ക്കൗണ്ട്, ടോട്ടൽ ഡാമേജ് പ്രൊട്ടക്ഷൻ എന്നിവയും ലഭിക്കും.

ഐഫോണുകൾക്ക് ഉൾപ്പടെ ഫോൺ ഫെസ്റ്റിൽ വിലക്കിഴിവുണ്ട്. 17,999 രൂപ വിലയുള്ള ഹോണർ 9എനിന്റെ 4ജി.ബി+128ജി.ബി വേരിയന്റിന് വില 10,999 രൂപയായും, 13,999 രൂപ വിലയുള്ള 4ജി.ബി + 64 ജി.ബിയുടേതിന് 8,499 രൂപ വില കുറവിലും സെെറ്റിൽ ലഭിക്കും.

വന്‍ ഓഫറുകളുമായി വീണ്ടും ആമസോണ്‍ ഫാബ് ഫോണ്‍ ഫെസ്റ്റ്

സാംസങ് ഗാലക്സി എം30 (4ജി.ബി+64 ജി.ബി) 13,990 രൂപക്കും,
ഗാലക്സി എം20 (3ജി.ബി+32ജി.ബി) 9,990 രൂപക്കും ലഭിക്കും. വണ്‍ പ്ലസ് 7, 7 പ്രൊ, വാവെയ് പ്രൊ, ഓപ്പോ ആർ17, റെഡ്മി 6, ഷവോമി എം.ഐ എന്നീ സ്മാർട്ട്ഫോണുകൾക്കും വിലക്കുറവുണ്ട്.

മൊബെെൽ ഫോണുകൾക്ക് പുറമെ, പവർബാങ്ക്, ഹെഡ്സെറ്റ്, ഫോൺ കെയ്സുകൾ എന്നിവ 65 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാണ്.