LiveTV

Live

Technology

ചന്ദ്രയാന്‍ 2 ചന്ദ്രന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടു 

ചന്ദ്രന്റെ ഉത്തരധ്രുവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്...

ചന്ദ്രയാന്‍ 2 ചന്ദ്രന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടു 

ചന്ദ്രോരിപതലത്തിന്റെ പുതിയ ദൃശ്യം പുറത്ത് വിട്ട് ചന്ദ്രയാന്‍ 2. പേടകത്തില്‍ ഘടിപ്പിച്ചിട്ടുള്ള ടെറെയന്‍ മാപ്പിങ് കാമറ - 2 ഉപയോഗിച്ച് എടുത്ത ദൃശ്യങ്ങളാണ് ഐ.എസ്.ആര്‍.ഒ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഈ മാസം 23ന് പേടകം ചന്ദ്രോപരിതലത്തില്‍ നിന്ന് 4,375 കി.മീ ഉയരത്തില്‍ സഞ്ചരിക്കുമ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിത്. ചന്ദ്രന്റെ ഉത്തരധ്രുവത്തിന്റെ ദൃശ്യങ്ങളാണിത്. ചന്ദ്രനോട് ചേര്‍ന്നുള്ള രണ്ടാമത്തെ ഭ്രമണപഥത്തിലൂടെയാണ് പേടകം ഇപ്പോള്‍ സഞ്ചരിക്കുന്നത്. ബുധനാഴ്ച മൂന്നാം ചാന്ദ്ര ഭ്രമണപഥത്തിലേക്ക് പേടകം പ്രവേശിപ്പിക്കും.