LiveTV

Live

Technology

ഷവോമി എം.ഐ എ3 ഇന്ത്യന്‍ വിപണിയില്‍ എത്തി 

മൂന്ന് ബാക്ക് ക്യാമറകളുമായി ഷവോമിയുടെ എം.ഐ എ3 എന്ന മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തി.

ഷവോമി എം.ഐ എ3 ഇന്ത്യന്‍ വിപണിയില്‍ എത്തി 

മൂന്ന് ബാക്ക് ക്യാമറകളുമായി ഷവോമിയുടെ എം.ഐ എ3 എന്ന മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തി. സ്നാപ്ഡ്രാഗണ്‍ 665 പ്രൊസസര്‍ കരുത്ത് പകരുന്ന ഫോണിന് വാട്ടര്‍ഡ്രോപ് നോച്ച് ഡിസ്പ്ലെയാണ്. 32 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറ ഈ മോഡലിലെ പ്രധാന ഹൈലൈറ്റുകളിലൊന്നാണ്.

48 മെഗാപിക്സലിന്റെതാണ് പ്രധാന സെന്‍സര്‍. 8,2 മെഗാപിക്സലിന്റെ മറ്റു രണ്ട് ക്യാമറയുമാണ് മോഡലിനുള്ളത്. ആന്‍ഡ്രോയിഡ് വണ്‍ സോഫ്റ്റുവെയര്‍ ഉള്‍ക്കൊള്ളുന്നതാണ് എം.ഐ എ3 ഇന്ത്യന്‍ പതിപ്പ്. ഒ‌എല്‍‌ഇഡി ഡിസ്‌പ്ലേയാണ് മോഡലിന്, ഇത് 1520×720 പിക്‌സല്‍ സ്‌ക്രീന്‍ റെസലൂഷന്‍ വാഗ്ദാനം ചെയ്യുന്നു. ഇന്‍ ഡിസ്പ്ലെ ഫിംഗര്‍ പ്രിന്റ് സെന്‍സറുമുണ്ട്.

രണ്ട് വേരിയന്റുകളിലാണ് എത്തുന്നത്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി സ്റ്റോറേജ്. അടിസ്ഥാന വേരിയന്റായ 4ജിബി റാമിന് വില 12,999 രൂപയാണ്. 6ജിബി റാം വേരിയന്റിന് 15,999 രൂപയും.