LiveTV

Live

Technology

പോകാന്‍ വണ്ടി കിട്ടിയില്ല, ഉടനെ സൊമാറ്റോയില്‍ കയറി ഫുഡ് ഓര്‍ഡര്‍ ചെയ്തു !

ഈ അതിബുദ്ധിയെ പ്രശംസിക്കുക മാത്രമല്ല, ഇതിന് ഒരു ഉഗ്രൻ മീം കമന്റായി സൊമാറ്റോ ഇടുകയും ചെയ്തു.

പോകാന്‍ വണ്ടി കിട്ടിയില്ല, ഉടനെ സൊമാറ്റോയില്‍ കയറി ഫുഡ് ഓര്‍ഡര്‍ ചെയ്തു !

അർധരാത്രിയിൽ വീട്ടിൽ പോകാൻ വേറെ വഴിയൊന്നുമില്ലാതെ പെട്ട് പോകുന്നത് അസാധാരണ സംഭവമല്ല. എന്നാൽ ഇങ്ങനെ പെട്ട് പോകുന്ന ഘട്ടത്തിൽ ഫുഡ് ഡെലിവറി സെെറ്റായ സൊമാറ്റോയെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നുള്ള ഒരു ഹെെദരാബാദുകാരന്റെ പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയുണ്ടായി.

പോസ്റ്റ് ഇങ്ങനെയാണ്:

രാത്രി 11:50 ആയി. ഹെെദരാബാദിലെ ഇനോർബിറ്റ് മാളിൽ നിന്നും പുറത്തേക്കിറങ്ങിയ ഞാൻ ഓട്ടോറിക്ഷക്കായി കാത്തു നിന്നെങ്കിലും, വണ്ടിയൊന്നും കിട്ടിയില്ല. ഞാൻ ഊബർ തുറന്ന് ടാക്സി നോക്കി. അതിൽ വളരെ ഉയർന്ന റേറ്റാണ് കാണിക്കുന്നത്. എനിക്ക് വല്ലാതെ വിശക്കുന്നുമുണ്ട്.

അങ്ങനെ ഞാൻ സൊമാറ്റോ തുറന്ന്, ഞാൻ നിൽക്കുന്നതിന് അരികിലുള്ള ഫുഡ് ഷോപ്പുകൾ സെർച്ച് ചെയ്ത് നോക്കി. അതിൽ നിന്നും എനിക്ക് തൊട്ടപ്പുറത്തായുള്ള ദോശക്കടയിൽ നിന്നും ഞാൻ ഒരു എഗ് ദോശ എന്റെ റൂമിലേക്ക് ഓർഡർ ചെയ്തു. അങ്ങനെ എനിക്കുള്ള ഭക്ഷണം പിക് ചെയ്യാനായി സൊമാറ്റോയുടെ ‍ഡലിവറി ബോയ് ആ ദോശക്കടയിലേക്ക് വന്നു.

ഇത് ഞാൻ എന്റെ റൂമിലേക്ക് ഓർഡർ ചെയ്ത ഭക്ഷണമാണ്, എന്നെയും കൂടി എന്റെ റൂമിലേക്ക് കൊണ്ടു പോകുമോ എന്ന് ഞാൻ ഡെലിവറി ബോയിയോട് ചോദിച്ചു. അങ്ങനെ ആ സൊമാറ്റോക്കാരനൊപ്പം ഞാനെന്റെ റൂമിലെത്തി. തിരിച്ച് പോകും നേരം തനിക്ക് 5 റേറ്റിങ് നൽകണേ എന്നും ‍ഡെലിവറി ബോയ് പറയുകയുണ്ടായി. ഫ്രീ റെെഡ് തന്ന സൊമാറ്റോക്ക് എന്റെ നന്ദി.

ഒമിഷ് കൊമിരിസെറ്റി എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയ ഏറ്റെുടുത്തത്. ഈ അതിബുദ്ധിയെ പ്രശംസിക്കുക മാത്രമല്ല, ഇതിന് ഒരു ഉഗ്രൻ മീം കമന്റായി സൊമാറ്റോ ഇടുകയും ചെയ്തു. എന്നാല്‍ ഇതേ കാര്യം നേരത്തെ സൊമാറ്റോയില്‍ നിന്നും മറ്റ് ഫുഡ് ഡെലിവറി സെെറ്റുകളില്‍ കയറിയും ചെയ്തിട്ടള്ളതാണെന്ന് മറ്റു ചിലര്‍ ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു.