LiveTV

Live

Technology

ഷവോമിയുടെ പുതിയ മോഡലുകളുടെ വില കൂടിയോ? 

ഷവോമി പുതുതായി പുറത്തിറക്കിയ രണ്ട് മോഡലുകള്‍ ഫീച്ചറുകള്‍ കൊണ്ട് അമ്പരപ്പിച്ചെങ്കിലും വില ഏവരെയും ഞെട്ടിച്ചിട്ടുണ്ട്.

ഷവോമിയുടെ പുതിയ മോഡലുകളുടെ വില കൂടിയോ? 

ഷവോമി പുതുതായി പുറത്തിറക്കിയ രണ്ട് മോഡലുകള്‍ ഫീച്ചറുകള്‍ കൊണ്ട് അമ്പരപ്പിച്ചെങ്കിലും വില ഏവരെയും ഞെട്ടിച്ചിട്ടുണ്ട്. സാധാരണ വിലക്കുറവാണ് ഷവോമി ഫോണുകളെ ആകര്‍ഷിപ്പിക്കുന്നതെങ്കില്‍ പുതുതായി പുറത്തിറക്കിയ രണ്ട് മോഡലുകളുടെ വില അല്‍പം കൂടുതലാണ്. റെഡ്മി കെ20, റെഡ്മി കെ20 പ്രോ എന്നീ മോഡലുകളാണ് ഇന്ത്യയില്‍ പുതുതായി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ഇവ രണ്ടും ഇന്ന് ഫ്ളിപ്പ്കാര്‍ട്ടിലൂടെ വില്‍പ്പനക്ക് വെച്ചിരുന്നു. 21,999 രൂപ മുതലാണ് തുടങ്ങുന്നത്. റാം കൂടുന്നതിനനുസരിച്ച് വില വര്‍ധിക്കും. ഇതില്‍ റെഡ്മി കെ20ക്കാണ് വില കുറവ്. ഈ മോഡലിനെ അപേക്ഷിച്ച് പ്രൊസസറിലും ക്യാമറയിലും മാറ്റമുള്ളതിനാല്‍ കെ20 പ്രോക്ക് വില കൂടും. ലോഞ്ചിങ് ഓഫര്‍ എന്ന നിലയില്‍ ഐ.സി.ഐ.സി.ഐ ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് ആയിരം രൂപയുടെ ഡിസ്‌കൗണ്ട് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

രണ്ട് റാം സ്റ്റോറേജുമായാണ് ഈ രണ്ട് മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കെ20യുടെ അടിസ്ഥാന വാരിയന്റ് 6ജിബി റാം+ 64 ജിബി സ്റ്റോറേജാണ്. ഇതിന് 21,999 രൂപയാണ്. അതേസമയം 6ജിബി റാമും 128 ജിബി സ്റ്റോറേജ്മുള്ള വാരിയന്റിന് 23,999 രൂപയാണ് വില. എന്നാല്‍ കെ20 പ്രോ 6ജിബി റാം+128 ജിബി സ്റ്റോറേജാണ് അടിസ്ഥാന വാരിയന്റ്. ഇതിന്റെ വില 27,999 രൂപയാണ്. 8ജിബി റാമും 256 ജിബി സ്‌റ്റോറേജ്മുള്ള മറ്റൊരു വാരിയന്റിന് 30,999 രൂപയാണ് വില.

Also read: കിടിലന്‍ ഫീച്ചറുകളുമായി റെഡ്മി കെ20 പ്രോ എത്തി; വിലയും പ്രത്യേകതകളും