LiveTV

Live

Technology

റെഡ്മിയില്‍ നിന്ന് മറ്റൊരു അത്ഭുതം: നോട്ട് 7 എസ് 

ഫോണില്‍ 48 മെഗാപിക്‌സല്‍ ക്യാമറയായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മേയ് 20 നാണ് ഫോണ്‍ അവതരിപ്പിക്കുന്നത്.

റെഡ്മിയില്‍ നിന്ന് മറ്റൊരു അത്ഭുതം:  നോട്ട് 7 എസ് 

ഷവോമിയുടെ റെഡ്മി നോട്ട് 7, നോട്ട് 7 പ്രോ എന്നീ മോഡലുകള്‍ ഇന്ത്യയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. ഈ മോഡലിനായി ഇപ്പോഴും ആവശ്യക്കാര്‍ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ഈ മോഡലുകളുടെ പിന്‍ഗാമി എന്ന നിലയില്‍ മറ്റൊരു സ്മാര്‍ട്ട്ഫോണ്‍ കൂടി കമ്പനി അവതരിപ്പിക്കാനൊരുങ്ങുന്നു. റെഡ്മി നോട്ട് 7എസ് എന്നാണ് മോഡലിന്റെ പേര്.

റെഡ്മിയില്‍ നിന്ന് മറ്റൊരു അത്ഭുതം:  നോട്ട് 7 എസ് 

ഇതേ കുറിച്ച് ട്വീറ്റ് ചെയ്ത ഷാവോമി ഗ്ലോബൽ വൈസ് പ്രസിഡന്റും എംഡിയുമായ മനുകുമാര്‍ ജെയ്ന്‍ പറയുന്നത് ഇത് പുതിയ സൂപ്പര്‍ റെഡ്മി നോട്ട് ഫോണ്‍ ആണെന്നാണ്. ഫോണില്‍ 48 മെഗാപിക്‌സല്‍ ക്യാമറയായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മേയ് 20 നാണ് ഫോണ്‍ അവതരിപ്പിക്കുന്നത്.

ഫോണിനെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും ഷാവോമി പുറത്തുവിട്ടിട്ടില്ല. 48 മെഗാപിക്സലാണെങ്കിലും ഉപയോഗിച്ചിരിക്കുന്ന ലെന്‍സില്‍ നോട്ട് 7 പ്രോയെ അപേക്ഷിച്ച് വ്യത്യാസമുണ്ടാവാനാണ് സാധ്യത. ചുവന്ന കളറിലുള്ള പതിപ്പാണ് ആദ്യം പുറത്തിറക്കുന്നത്. മറ്റു കളര്‍ വാരിയന്റുകള്‍ ഉണ്ടോ എന്നും വ്യക്തമല്ല. നോട്ട് 7, നോട്ട് 7 പ്രോ എന്നിവയെപ്പോലെയാവും 7എസിന്റെ ഡിസൈനും. ഫ്ളിപ്പ്കാര്‍ട്ട് വഴിയാണ് വില്‍പ്പന.