LiveTV

Live

Technology

വാവെയ്‌യുടെ 5ജി നെറ്റ്‍വർക്കിന് വിലങ്ങിട്ട് അമേരിക്ക

ചൈനക്കെതിരായ നയങ്ങൾ കടുപ്പിക്കുക,രാജ്യത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തുക എന്നീകാര്യങ്ങളാണ് വാവെയ് അടക്കമുള്ള ചൈനീസ് നെറ്റുവര്‍ക്ക് കമ്പനികൾ നിരോധിക്കുന്നത് വഴി ലക്ഷ്യമിടുന്നതെന്ന് യു.എസ് വ്യക്തമാക്കുന്നു

വാവെയ്‌യുടെ 5ജി നെറ്റ്‍വർക്കിന് വിലങ്ങിട്ട് അമേരിക്ക

വാവെയ്‌യുടെ 5ജി നെറ്റ്‌വര്‍ക്കിന്‌ വിലങ്ങിട്ട് അമേരിക്ക. ചൈനക്ക് വേണ്ടി ചാരവൃത്തി നടത്തൽ, ബൗദ്ധിക സ്വത്തിന്റെ മോഷണം എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് നിരോധനം. നേരത്തെ യു.എസ്, ആസ്ത്രേലിയ, ന്യൂസീലാന്റ് എന്നീ രാജ്യങ്ങൾ 5ജി നെറ്റ്‌വര്‍ക്ക് നിർമാണത്തിന് വാവെയിയുടെ സാങ്കേതിക വിദ്യ ഉപയോ
ഗിക്കുന്നതിൽ നിന്ന് പ്രാദേശിക കമ്പനികളെ വിലക്കിയിരുന്നു.

അന്താരാഷ്ട്ര തലത്തിൽ സാങ്കേതികവിദ്യ ഉപയോ
ഗിച്ചുള്ള ചൈനയുടെ വളർച്ച തടയാനായിരുന്നു ഇത്. എന്നാൽ ഇതാദ്യമായാണ് ഒരു രാജ്യം വാവെയ്‌യെ പൂർണമായി വിലക്കുന്നത്. ചൈനക്കെതിരായ നയങ്ങൾ കടുപ്പിക്കുക, രാജ്യത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തുക എന്നീ കാര്യങ്ങളാണ് വാവെയ് അടക്കമുള്ള ചൈനീസ് നെറ്റുവര്‍ക്ക് കമ്പനികൾ നിരോധിക്കുന്നത് വഴി ലക്ഷ്യമിടുന്നതെന്ന് യു.എസ് വ്യക്തമാക്കുന്നു.

ആഫ്രിക്ക, ഏഷ്യ, ഗൾഫ് മേഖലകളിൽ പ്രധാന എതിരാളികളായ നോകിയ, എറിക്സൺ എന്നീ കമ്പനികളെകാൾ ഏറെ മേൽകൈ ഉള്ളതിനാൽ ഇപ്പോഴത്തെ പ്രതിസന്ധി കമ്പനിയെ സാരമായി ബാധിക്കില്ല എന്ന് പൊതുവിൽ വിലയിരുത്തുന്നു. എന്തുതന്നെ ആയാലും ബ്രിട്ടീഷ് ടെലികോം നെറ്റ്‌വര്‍ക്ക് ലോകത്തെ മികച്ച 5ജി ദാതാവ് എന്ന് വിശേഷിപ്പിച്ച കമ്പനിയെ വിലക്കിയത് ദീർഘകാലത്തിൽ അമേരിക്കയെ പ്രതികൂലമായി ബാധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.