LiveTV

Live

Technology

പരിശുദ്ധ റമദാനിനെ കാര്യക്ഷമമാക്കാൻ അഞ്ച് മൊബൈൽ ആപ്പുകൾ

പരിശുദ്ധ റമദാനിന്റെ ദിനരാത്രങ്ങളെ കാര്യക്ഷമമാക്കുന്നതിന് ഉപയോഗപ്പെടുത്താവുന്ന ചില ആപ്പുകൾ പരിചയപ്പെടുത്തുകയാണ് ഇവിടെ

പരിശുദ്ധ റമദാനിനെ കാര്യക്ഷമമാക്കാൻ അഞ്ച് മൊബൈൽ ആപ്പുകൾ

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ സാങ്കേതികവിദ്യ അഭൂതപൂർവ്വമായ വളർച്ചയാണ് രേഖപ്പെടുത്തിയത്. മനുഷ്യജീവിതത്തിന്റെ കാര്യക്ഷമതയേയും ഉത്‌പാദനക്ഷമതയേയും ഇത്തരം സാങ്കേതികവിദ്യ വലിയ തോതിൽ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. സ്മാർട്ട്ഫോണിന്റെ കടന്ന് വരവും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള സാങ്കേതികവിദ്യകളും ഇത്തരം മാറ്റങ്ങളുടെ തോത് വർദ്ധിപ്പിച്ചു. ഇങ്ങനെ മനുഷ്യജീവിതത്തിന്റെ കാര്യക്ഷമതയേയും ഉത്‌പാദനക്ഷമതയേയും വലിയരീതിയിൽ സഹായിക്കുന്ന ആപ്പുകളാണു 'യൂടിലിറ്റിആപ്പുകൾ' (Utility Applications) എന്ന് അറിയപ്പെടുന്നത്. സമയക്രമീകരണം മുതൽ വരവ്ചിലവ് രേഖപ്പെടുത്തുന്നതിനുള്ള ആപ്പുകൾ വരെയുള്ള യൂടിലിറ്റി ആപ്പുകൾ ഇന്ന് ലഭ്യമാണ്.

ഒരു മുസ്‍ലിമിന്റെ ജീവിതത്തേയും പ്രവർത്തനങ്ങളേയും പഠനങ്ങളേയും കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ നിരവധി യൂടിലിറ്റി ആപ്പുകൾ നിലവി‍ലുണ്ട്. ഓരോനിമിഷവും പ്രധാനപ്പെട്ട, വലിയ പുണ്യങ്ങൾ ലഭിക്കുന്ന പരിശുദ്ധ റമദാനിന്റെ ദിനരാത്രങ്ങളെ കാര്യക്ഷമാക്കുന്നതിന് ഉപയോഗപ്പെടുത്താവുന്ന ചില ആപ്പുകൾ പരിചയപ്പെടുത്തുകയാണ് ഇവിടെ

പരിശുദ്ധ റമദാനിനെ കാര്യക്ഷമമാക്കാൻ അഞ്ച് മൊബൈൽ ആപ്പുകൾ

1. മുസ്‍ലിം ലൈഫ് Muslim Life -ഇഹ്തിസാബിആപ്പ്

കഴിഞ്ഞുപോയ ജീവിതത്തിലെ ഓരോനിമിഷവും വിലയിരുത്തുന്നവനാണ് വിശ്വാസി. സ്വയം വിചാരണ അവന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കും. സംഭവിച്ച അബദ്ധങ്ങള്‍, പറ്റിപ്പോയ തെറ്റുകൾ ആരാധനകളിലെ കുറവുകൾ എല്ലാം അവന്‍ വിലയിരുത്തും. ആത്മപരിശോധന നടത്തി ജീവിതത്തിന്റെ ഭാവി പരമാവധി നന്നാക്കാനുള്ള ശ്രമത്തിലായിരിക്കും എപ്പോഴും അവന്‍. ഉമര്‍ ബിന്‍ ഖത്താബ്(റ) പറയുന്നു: ”വിചാരണ ചെയ്യപ്പെടും മുമ്പ് നിങ്ങള്‍ സ്വന്തത്തെ വിചാരണ ചെയ്യുക. നിങ്ങളുടെ കര്‍മങ്ങള്‍ അളക്കപ്പെടുന്നതിന് മുമ്പ് നിങ്ങളത് അളക്കുക. മറ്റുള്ളവരിലേക്ക് ചോദ്യം ഉയര്‍ത്തുന്നതിന് മുമ്പ് സ്വന്തത്തോട് ചോദിക്കുക.”

ഇങ്ങനെ ജീവിതത്തിലെ സൽകർമങ്ങളേയും ആരാധനാകർമങ്ങളേയും രേഖപ്പെടുത്തുവാനും അടയാളപ്പെടുത്തുവാനും അതുവഴി ജീവിതത്തെതന്നെ വിലയിരുത്തുവാനും സഹായിക്കുന്ന യൂടിലിറ്റി ആപ്പാണു Muslim Life. ആൻഡ്രോയിഡ് ഡിവൈസുകളിൽ ലഭ്യമായ ഈ ആപ്പ് വഴി ഒരു മുസ്‍ലിം ദിനേന/ ആഴ്ച്ചയിൽ/ മാസത്തിൽ ചെയ്യേണ്ട ചര്യകളെ രേഖപ്പെടുത്താനും വിലയിരുത്താനുമാകും.

ദിനേനയുള്ള ചര്യകളിൽ ജമാഅത്ത് നമസ്കാരവും അതിനുമുമ്പും ശേഷവുമുള്ള റവാത്തിബ് സുന്നത്തുകളും നമസ്കാരാനന്തരമുള്ള അദ്കാറും രേഖപ്പെടുത്താം. ചൊല്ലേണ്ട അദ്കാറുകളുടെ ഇംഗ്ലീഷ്ലിപ്യന്തരണവും ഇംഗ്ലിഷ്പരിഭാഷയും ആപ്പിൽ തന്നെ നൽകിയിട്ടുണ്ട്. കൂടാതെ ളുഹര്‍ നമസ്കാരം, വിത്ത്ർ, രാത്രി നമസ്കാരങ്ങൾ… ഖുർആൻപാരായണം, ഹിഫ്ള്, പരിഭാഷ വായന എന്നിവയും രേഖപ്പെടുത്താനാകും. ആപ്പിൽ നൽകിയ തസ്ബീഹ്, ഇസ്തിഗ്ഫാർ കൌണ്ടറുകൾ ഉദ്ദേശിക്കുന്ന ടാർഗറ്റുകൾ കൈവരിക്കാൻഉപകാരപ്രദമാണ്. ഇതിനുപുറമെ ആരോഗ്യസംബന്ധിയായ ശീലങ്ങളും ചര്യകളും ആപ്പ് വഴി രേഖപ്പെടുത്താം. ആഴ്ച്ചയിൽ പിന്തുടരേണ്ട ചര്യകളായി തിങ്കളാഴ്ച്ചയിലും വ്യാഴാഴ്ചയിലുമുള്ള സുന്നത്ത് നോമ്പുകൾ, വെള്ളിയാഴ്ച്ചകളിലെ സൂറത്ത് കഹ്ഫ്പാരായണം എന്നിവ ചേർത്തിട്ടുണ്ട്. മാസത്തിൽ പിന്തുടരേണ്ട ചര്യകളായി കുടുംബ സന്ദർശനങ്ങൾ, രോഗി സന്ദർശനങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ആപ്പിൽ നൽകിയ ചര്യകൾക്ക് പുറമേ ഒരോ ദിവസത്തിലും ആഴ്ചയിലും അല്ലെങ്കിൽ മാസത്തിലും ചെയ്യേണ്ട ചര്യകൾ നമുക്ക് തന്നെ ഉൾപ്പെടുത്താം. ഇങ്ങനെ രേഖപ്പെടുത്തിയ നമ്മുടെ പ്രവർത്തനങ്ങൾ വിലയിരുത്താനും അതിന്റെ പുരോഗതി അറിയുവാനും ഇൻഫോഗ്രാഫിക് സംവിധാനവും ആപ്പിലുണ്ട്.

ആപ്പ്സൗജന്യമായി പ്ലേസ്റ്റോറിൽ നിന്ന് ഡൌൺലോഡ് ചെയ്യാം

ലിങ്ക്:https://play.google.com/store/apps/details?id=com.eagle4ye.muslimlife&hl=en

പരിശുദ്ധ റമദാനിനെ കാര്യക്ഷമമാക്കാൻ അഞ്ച് മൊബൈൽ ആപ്പുകൾ

2. ഖുർആൻ ആപ്പുകൾ

ഖുർആൻ സമാഗതമായ പരിശുദ്ധ മാസമാണല്ലോ റമദാൻ. ഒരു നോമ്പുകാരൻ അതിനെ തന്റെ നെഞ്ചോട് ചേർത്തുപിടിച്ച് അതിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടറങ്ങി അതിനോടൊപ്പം സഞ്ചരിക്കും. അതുകൊണ്ട് തന്നെ ഖുര്‍ആന്‍ പാരായണം, അതിന്റെ പഠനം, ഖുര്‍ആനിന്റെ ആശയങ്ങളിലുള്ള ചിന്ത മുതലായവ ഒരു നോമ്പുകാരനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. നബി(സ) പറഞ്ഞു: "ഖുര്‍ആനില്‍ ഒരക്ഷരം ഓതിയവന് പത്ത് നന്മയുണ്ട്."

ഖുർആൻ പാരായണത്തിനായി നിരവധി ആപ്പുകൾ ഇന്ന് ലഭ്യമാണ്. ഓതാനും ഓതിയ ഭാഗങ്ങൾ രേഖപ്പെടുത്താനും കഴിയുന്നവിധം സൗകര്യപ്രദമാണ് പലതും. ഓത്തിനെ സഹായിക്കാൻ കഴിയുന്ന ഓഡിയോ ഫോർമാറ്റുകൾ, ഫോണ്ട്, ഫോണ്ട്സൈസ് (Font Size) സെലക്ഷൻ എന്നിവ പലതിലും ലഭ്യമാണു‌. യാത്രയിലും മറ്റും ഉപയോഗപ്പെടുന്നതിനാൽ പാരായണ ടാർഗറ്റുകൾ പൂർത്തീകരിക്കാൻ ഇത്തരം ആപ്പുകൾ വലിയ സഹായകരമാണ്. ഖുർആൻ പാരായണത്തിനായി ഉപയോഗപ്പെടുത്താൻ കഴിയുന്ന ചില ആപ്പുകളും ലിങ്കുകളും

Ayat - Al Quran - https://play.google.com/store/apps/details?id=sa.edu.ksu.Ayat

Bayan Quran - https://play.google.com/store/apps/details?id=com.quranworks.quran

Quran for Android - https://play.google.com/store/apps/details?id=com.quran.labs.androidquran

പരിശുദ്ധ റമദാനിനെ കാര്യക്ഷമമാക്കാൻ അഞ്ച് മൊബൈൽ ആപ്പുകൾ

3. Quran Companion - ഖുർആൻ ഹിഫ്ള് ആപ്പ്

ഖുര്‍ആൻ മനഃപാഠമാക്കുന്നത് വലിയ പുണ്യമാണ്. ഖുർആൻ മനഃപാഠമാക്കുവാനും മനഃപാഠമാക്കിയത് നഷ്ടപ്പെട്ടവര്‍ അതുവീണ്ടും പഠിക്കാനുവുമുള്ള അവസരമായി റമദാനിനെ നമുക്ക് ഉപയോഗപ്പെടുത്താനാകണം. “ഖുര്‍ആനില്ലാത്ത ഹൃദയം വിളക്കില്ലാത്ത വീട്പോലെ” യാണെന്നാണ് നബി(സ) പഠിപ്പിച്ചത്.

ഖുർആൻ മനഃപ്പാഠമാക്കാൻ സഹായിക്കുന്ന മൊബൈൽ ആപ്പാണ് ഖുർആൻ കമ്പാനിയൻ (Quran Companion). മനഃപ്പാഠമാക്കാൻ രണ്ടുതരത്തിലുള്ള ടെക്നിക്കുകളാണ് ആപ്പ് നൽകുന്നത്. Repeated Audio ടെക്നിക് വഴി മനഃപാഠമാക്കേണ്ട ആയത്തുകൾ നിരന്തരം കേൾക്കാനും അത് വഴി മഃനപ്പാഠമാക്കാനും സഹായിക്കും. അതുപോലെ Swiping Technic വഴി മനഃപാഠമാക്കിയ ആയത്തുകൾ Swiping വഴി പരിശോധിക്കുകയും ചെയ്യാം. ആപ്പിൽ ആദ്യമേ സെറ്റ് ചെയ്ത ലെസൺ പ്ലാൻ വഴിയോ അല്ലെങ്കിൽ യൂസര്‍ക്ക് തന്നെ ഡിസൈൻ ചെയ്യാവുന്ന കസ്റ്റമൈസ്ഡ് (Customised) ലെസൺ പ്ലാൻ വഴിയോ പഠനങ്ങൾ ആരംഭിക്കാം.

മനഃപ്പാഠമാക്കിയ ഭാഗങ്ങൾ മറ്റുള്ളവരുമായി ഷെയർ ചെയ്യുവാനും പരസ്പരം പ്രോത്സാഹിപ്പിക്കുവാനും ആപ്പിൽ നൽകിയ സോഷ്യൽ ടാബ് വഴി സാധ്യമാണ്. പരസ്പരം ചലഞ്ച് ചെയ്യുവാനും സ്കോർ ബോർഡ് അറിയുവാനും ആപ്പിൽ സംവിധാനമുണ്ട്. പഠനത്തിന്റെ വിലയിരുത്തലുകൾ ഇൻഫോഗ്രാഫിക്സ് സഹിതം ഡാഷ്ബോർഡിൽ നിന്ന് കാണാനാകും.

ആപ്പ് സൗജന്യമായി പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം

ലിങ്ക്: https://play.google.com/store/apps/details?id=com.quranacademy.qurancompanion.memorizequran

പരിശുദ്ധ റമദാനിനെ കാര്യക്ഷമമാക്കാൻ അഞ്ച് മൊബൈൽ ആപ്പുകൾ

4. തഫ്സീർ ആപ്പുകൾ

പരിശുദ്ധ ഖുർആനിന്റെ അർത്ഥവും വ്യാഖ്യാനവും മലയാളത്തിൽ ലഭ്യമാക്കുന്ന നിരവധി മൊബൈൽ ആപ്പുകൾ ഇന്ന് ലഭ്യമാണ്. ഡിഫോർ മീഡിയ പുറത്തിറക്കിയ ഖുർആൻ ലളിതസാരം, തഫ്ഹീമുൽ ഖുർആൻ ആപ്പ്, ചെമ്മാട് ദാറുൽ ഹുദാ പുറത്തിറക്കിയ ഡോ.ബഹാഉദ്ദീൻ നദ്‍വിയുടെ ഖുർആൻ മലയാളം വിവര്‍ത്തനം, അമാനി മൗലവിയുടെ തഫ്സീറിന്റെ ആപ്പ് ആയ Quran Malayalam Tafseer തുടങ്ങി നിരവധി തഫ്സീറുകൾ ഇന്ന് ലഭ്യമാണ്. ഖുർആനിലെ ഓരോ പദപ്രയോഗങ്ങളും എത്രതവണ ഉപയോഗിച്ചുവെന്നും അവയുടെ മൂലപദങ്ങൾ (Root Words) കണ്ടെത്തുവാനും പഠനവിധേയമാക്കുകയും സഹായിക്കുന്ന ആപ്പുകളും ഇന്ന് വിരൽത്തുമ്പിലുണ്ട്.

ചില തഫ്സീർ ആപ്പുകളും അവയുടെ ഡൗൺലോഡ് ലിങ്കുകളും

1. Quran Lalithasaram: https://play.google.com/store/apps/details?id=com.d4media.lalithasaram&hl=en

2. Thafheemul Quran Malayalam: https://play.google.com/store/apps/details?id=com.d4media.thafheem&hl=en

3. Quran Malayalam Translation : https://play.google.com/store/apps/details?id=bravocodesolutions.com.app_quran&hl=en

4. Quran Malayalam Tafseer: https://play.google.com/store/apps/details?id=com.qradio&hl=en

പരിശുദ്ധ റമദാനിനെ കാര്യക്ഷമമാക്കാൻ അഞ്ച് മൊബൈൽ ആപ്പുകൾ

5. ഹദീസ്ആപ്പുകൾ

ഒരു മുസ്‍ലിം അവന്റെ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് അച്ചുതണ്ടുകളിലൊന്നായാണ് ഹദീസിനെ മനസിലാക്കുന്നത്. മനുഷ്യജീവിതത്തിന് വഴിവെളിച്ചമാകുന്ന വിശുദ്ധ ഖുര്‍ആന്റെ മൌലിക തത്വങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ജീവിതത്തില്‍ ആവിഷ്കരിക്കപ്പെട്ടത് ഹദീസിലൂടെയാണല്ലോ.

ഹദീസുകളുടെ പഠനങ്ങൾക്കും റഫറൻസുകൾക്കും ഉപയോഗപ്പെടുത്താവുന്ന നിരവധി ഹദീസ്ആപ്പുകൾ നിലവിൽ ലഭ്യമാണ്. സഹീഹ് ബുഖാരിയും സഹീഹ് മുസ്‍ലിമും പോലെയുള്ള ബൃഹത്തായ കിതാബുകൾ ഒറ്റവിരൽ തുമ്പിൽ ഒരു ആപ്പിൽ ലഭ്യമാകുന്നു എന്നത് ഇത്തരം ആപ്പുകളുടെ മാറ്റുകൂട്ടുന്നു.

Hadith Collection (All in one) ഗ്രീൻ ടെക് ആപ്പ് ഫൌണ്ടേഷൻ പുറത്തിറക്കിയ ഹദീസ് ആപ്പിൽ സ്വഹീഹുൽ ബുഹാരി, സ്വഹീഹ് മുസ്‍ലിം, ജാമിഉത്തുര്‍മുദി, സുനനുന്നസാഈ, സുനനുഅബൂദാവൂദ്, സുനനുഇബ്നുമാജ തുടങ്ങി 14 ഹദീസ് കിത്താബുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഒരോ കിത്താബുകളും വിഷയാധിഷ്ഠിതമായി തരം തിരിച്ചിരിക്കുന്നു. മനോഹരമായ അറബി ലിബിയും ഇംഗ്ലീഷ് പരിഭാഷയും പഠിതാക്കൾക്ക് കൂടുതൽ സൗകര്യ പ്രദമാകുന്നു. ആപ്പിലെ സെർച്ച്സൗകര്യം വിഷയാധിഷ്ഠിതമായി ഹദീസുകൾ കണ്ടെത്തുന്നതിന് കൂടുതൽ സഹായകമാണ്. ഹദീസുകൾ കോപ്പി ചെയ്ത് ഷെയർ ചെയ്യുവാനും ആപ്പിൽ സൗകര്യമുണ്ട്.

ആപ്പ് സൗജന്യമായി പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം : https://play.google.com/store/apps/details?id=com.greentech.hadith