LiveTV

Live

Technology

അത്ഭുതങ്ങള്‍ ഒളിപ്പിച്ച് ഹോണറിന്റെ രണ്ട് മോഡലുകള്‍ എത്തുന്നു   

പുറത്തുവരുന്ന ചിത്രങ്ങള്‍ പ്രകാരം മോഡലിന്റെ ഇടത് ഭാഗത്തായി പഞ്ച് ഹോള്‍ സെല്‍ഫി ക്യാമറയാണ്. ഫോണിന്റെ മറ്റു പ്രത്യേകതകളൊന്നും പുറത്തുവിട്ടിട്ടില്ല.

അത്ഭുതങ്ങള്‍ ഒളിപ്പിച്ച് ഹോണറിന്റെ രണ്ട് മോഡലുകള്‍ എത്തുന്നു   

ഹോണറിന്റെ 20 പരമ്പരയില്‍ നിന്ന് രണ്ട് മോഡലുകള്‍ എത്തുന്നു. ഹോണര്‍ 20, ഹോണര്‍ 20 പ്രോ എന്നീ രണ്ട് മോഡലുകളാണ് മെയ്20ന് നടക്കുന്ന ചടങ്ങില്‍ പുറത്തിറക്കുന്നത്. വാവെയ് പി30 പ്രോയിലെ പ്രത്യേകതകളായ ലോ ലൈറ്റ് ഫോട്ടോഗ്രാഫി, പെരിസ്‌കോപ് സൂം ലെന്‍സ് എന്നിവ ഹോണറിന്റെ ഈ മോഡലുകളില്‍ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.

അത്ഭുതങ്ങള്‍ ഒളിപ്പിച്ച് ഹോണറിന്റെ രണ്ട് മോഡലുകള്‍ എത്തുന്നു   

പുറത്തുവരുന്ന ചിത്രങ്ങള്‍ പ്രകാരം മോഡലിന്റെ ഇടത് ഭാഗത്തായി പഞ്ച് ഹോള്‍ സെല്‍ഫി ക്യാമറയാണ്. ഫോണിന്റെ മറ്റു പ്രത്യേകതകളൊന്നും പുറത്തുവിട്ടിട്ടില്ല. വാവെയ് 30 പ്രോയോട് സാമ്യത പുലര്‍ത്തുന്ന മോഡലുകളായിരിക്കുമെന്നാണ് വിലയിരുത്തുന്നത്. 40 മെഗാപിക്‌സലിന്റേതുള്‍പ്പെടെ ട്രിപ്പിള്‍ ക്യാമറ സെറ്റ്അപ്പായിരിക്കും മോഡലിന്. 32 എംപിയുടെ സെല്‍ഫി ക്യാമറയും പ്രതീക്ഷിക്കുന്നു. 7എന്‍.എംന്റെ കിരിണ്‍ 980 ആയിരിക്കും പ്രൊസസര്‍.

ആന്‍ഡ്രോയിഡ് പൈ, 3650 എം.എ.എച്ച് ആണ് ബാറ്ററി ബാക് അപ്. എന്നാല്‍ വില വിവരം സംബന്ധിച്ച് റിപ്പോര്‍ട്ടുകളില്ല. അടിപൊളി ക്യാമറ സെറ്റ്അപ്പുമായാണ് വാവെയ്‌യുടെ പി30 പ്രോ എത്തിയത്. പി30 പ്രോയുടെ ക്യാമറ നിലവിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചാണെന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്.

Also read: അടിപൊളി ക്യാമറ സെറ്റ്അപ്പുമായി വാവെയ്‌യുടെ പി30 പ്രോ