LiveTV

Live

Technology

ജീവന്‍ രക്ഷിക്കും സാംസങിന്റെ പൂപ്പാത്രം

അവിചാരിതമായി വീട്ടിലോ മറ്റോ തീ പടര്‍ന്നാല്‍ ഈ പൂപ്പാത്രം എടുത്തെറിഞ്ഞാല്‍ മാത്രം മതി തീ അണഞ്ഞോളും!

ജീവന്‍ രക്ഷിക്കും സാംസങിന്റെ പൂപ്പാത്രം

സാംസങ് പുറത്തിറക്കിയ ഒരേ സമയം സുന്ദരവും ജീവന്‍ രക്ഷിക്കുന്നതുമായ പൂപ്പാത്രമാണ് ഒടുവിലായി ടെക് ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നത്. പൂക്കള്‍ വെക്കാന്‍ മാത്രമല്ല തീ കെടുത്തി ജീവന്‍ രക്ഷിക്കാനും ശേഷിയുള്ളതാണ് സാംസങിന്റെ ഈ ഫയര്‍വെയ്‌സ്. അവിചാരിതമായി വീട്ടിലോ മറ്റോ തീ പടര്‍ന്നാല്‍ ഈ പൂപ്പാത്രം എടുത്തെറിഞ്ഞാല്‍ മാത്രം മതി തീ അണഞ്ഞോളും!

ജീവന്‍ രക്ഷിക്കും സാംസങിന്റെ പൂപ്പാത്രം

പൂപ്പാത്രത്തിനുള്ളില്‍ പൊട്ടാസ്യം കാര്‍ബണേറ്റ് മിശ്രിതവും വെള്ളവും പ്രത്യേകം സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. പൂപ്പാത്രം പൊട്ടുന്നതോടെ പുറത്തെത്തുന്ന പൊട്ടാസ്യം കാര്‍ബണേറ്റാണ് തീ കെടുത്താന്‍ സഹായിക്കുന്നത്. പലപ്പോഴും തീ കെടുത്താനുള്ള ഉപകരണങ്ങള്‍ കയ്യെത്തും ദൂരത്തുണ്ടാകില്ലെന്ന പ്രതിസന്ധി ഈ പൂപ്പാത്രത്തിന്റെ വരവോടെ മറികടക്കാനാകുമെന്നാണ് സാംസങിന്റെ അവകാശവാദം.

സാംസങിന് കീഴിലുള്ള Cheil Worldwide എന്ന കമ്പനിയാണ് സുന്ദരമായ ഈ ജീവന്‍രക്ഷാ ഉപകരണം നിര്‍മ്മിച്ചിരിക്കുന്നത്. ദക്ഷിണകൊറിയയില്‍ ഈ ഉത്പന്നം സാംസങ് പുറത്തിറക്കി കഴിഞ്ഞു. ആദ്യഘട്ടത്തില്‍ ഒരുലക്ഷം ഫയര്‍വെയ്‌സുകളാണ് കമ്പനി പുറത്തിറക്കിയത്. എന്നാല്‍ ഉപഭോക്താക്കളില്‍ നിന്നുള്ള വലിയ ആവശ്യത്തെ തുടര്‍ന്ന് രണ്ട് ലക്ഷം ഫയര്‍വെയ്‌സുകള്‍ ദക്ഷിണകൊറിയക്കാര്‍ക്കുവേണ്ടി സാംസങ് നിര്‍മ്മിച്ചു നല്‍കി.