LiveTV

Live

Technology

തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ഡൂഡിലുമായി ​ഗൂ​ഗിൾ

18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 91 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് പോകുന്നത്

തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ഡൂഡിലുമായി ​ഗൂ​ഗിൾ

ഇന്ത്യയിൽ പൊതുതെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം നടക്കുന്നതിന്റെ പശ്ചാതലത്തിൽ പ്രത്യേക ഡൂഡിൽ ഒരുക്കി ഗൂഗിൾ. വോട്ട് ചെയ്യുന്നതിനെ കുറിക്കുന്ന മഷി പുരട്ടിയ ചൂണ്ട് വിരലോട് കൂടിയാണ് ഗൂഗിൾ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ വിധിയെഴുത്തിനെ വരവേൽക്കുന്നത്.

ഡൂഡിലിൽ ക്ലിക്ക് ചെയ്താൽ, വോട്ട് ചെയ്യുന്നിതിനെ കുറിച്ചുള്ള വിശദമായ വിവരണം തന്നെ യൂസേഴ്സിനായി ഗൂഗിൾ ഒരുക്കിയിട്ടുണ്ട്. സ്ഥാനാർഥികളുടെ വിവരങ്ങളും പോളിംഗ് ബൂത്തുകളെ പറ്റിയുള്ള വിവരങ്ങളും മുതൽ ഇ.വി.എം ഉപയോഗിക്കുന്നതിനെ കുറിച്ച് വരെ ഗൂഗിൾ തയ്യാറാക്കിയിട്ടുണ്ട്.

18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 91 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് പോകുന്നത്. 18 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 91 മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക് പോകും. ഉത്തര്‍പ്രദേശിലെ 8, ബിഹാറിലും ഒഡിഷയിലും 4 വീതം, പശ്ചിമബംഗാളിലെ 2, അസം 5, മഹാരാഷ്ട്രയിലെ 7 മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.