LiveTV

Live

Technology

ജിയോണി എസ് 11 ലൈറ്റ് മോഡൽ സ്മാർട്ഫോൺ പുറത്തിറക്കി

ജിയോണിയുടെ ഏറ്റവും പുതിയ എസ് 11 ലൈറ്റ് മോഡൽ സ്മാർട്ഫോൺ പുറത്തിറക്കി.

ജിയോണി എസ് 11 ലൈറ്റ് മോഡൽ സ്മാർട്ഫോൺ പുറത്തിറക്കി

ജിയോണിയുടെ ഏറ്റവും പുതിയ എസ് 11 ലൈറ്റ് മോഡൽ സ്മാർട്ഫോൺ പുറത്തിറക്കി. ആകർഷകമായ ഡിസൈൻ, മികച്ച ഫീച്ചറുകൾ, ബ്ലാക്ക്, ഗോൾഡ്, ബ്ലൂ എന്നി നിറങ്ങളിൽ 8999 രൂപയ്ക്കു വിപണിയിൽ ലഭ്യമാണ്. 1.4 ജിഗാ ഹെർട്ട്സ് ക്വാൽകോം സ്നാപ്പ് ഡ്രാഗൺ ഒക്ടകോർ പ്രോസസറാണ് എസ് 11 ന്റെ പ്രതേകതകൾ. 4 ജിബി റാം, 32 ജിബി റോം എന്നിവ ഒരേസമയം 20 ഓളം പ്രോഗ്രാമുകൾ പ്രവർത്തിക്കാൻ സാധിക്കുന്നു . 3410, 3030 എം.എ.എച്ച് ലിഥിയം പോളിമർ ബട്ടറിയാണ് എസ് 11 ലൈറ്റിലെ സവിശേഷതകൾ.

82.2 ശതമാനം സ്ക്രീൻ ടു ബോഡി അനുപാതത്തോടുകൂടിയ 5.7 ഇഞ്ച് ഹൈ ഡഫനിഷൻ വൈഡർ ഡിസ്പ്ലയ്, ആകർഷകമായ 3 ഡി ഫോർ സൈഡഡ് കെവർ ബോഡി എന്നിവ s 11 ലൈറ്റിന്റെ മറ്റൊരു പ്രത്യേകത കൂടിയാണ്. 11 എംപി ഫ്രണ്ട് ക്യാമറ,13 എംപി +2 എംപി പിൻ ക്യാമറ തുടങ്ങിയവ ഏറ്റവും മികച്ച ഫോട്ടോഗ്രാഫി അനുഭവം സാധ്യമാക്കുന്നു. ഹാർഡ്‌വെയർ ലെവൽ, റിയൽ ടൈം ബൊക്കെ എഫക്ട്, ബാക്ക് ലൈറ്റ് ഫോട്ടോഗ്രാഫി, സൂപ്പർ സൂം, 3 ഡി ഫോട്ടോ, ഫേസ് ബ്യൂട്ടി ഫിംഗർ പ്രിന്റ്, ഷട്ടർ ഗെയിം മോഡ്, ഫിംഗർ പ്രിന്റ് അപ്ലിക്കേഷൻ, 2.0 പ്രൈവറ്റ് സ്പേസ്, ആപ്പ് ലോക്ക്, ആപ്പ് ക്ലോൺ തുടങ്ങിയ നിരവധി നൂതന സവിഷേശദകളാണ് എസ് 11 ലൈറ്റിന്റെ പ്രത്യേകതകൾ.