പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണ്‍ പൊട്ടി തെറിച്ച് ഫാക്ടറി ജീവനക്കാരന് പരിക്ക്; വീഡിയോ വൈറല്‍

പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണ്‍ പൊട്ടി തെറിച്ച് മുബൈയില്‍ ഫാക്ടറി ജീവനക്കാരന് പരിക്ക്. പാന്റിന്റെ കീശയില്‍ വെച്ച് തീയും പുകയും പുറത്ത് വന്ന് പൊട്ടിതെറിച്ച ഫോണ്‍ കാരണം യുവാവിന് കാലില്‍ പൊള്ളലേറ്റിട്ടുണ്ട്. യുവാവിന്റെ മോട്ടറോള ഫോണാണ് പൊട്ടിതെറിച്ചത്. അതെ സമയം സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. മൊബൈല്‍ ഫോണുകളുടെ സുരക്ഷയെ ക്കുറിച്ചുള്ള ചോദ്യവും പുതിയ സംഭവത്തോടെ ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറില്‍ രാജസ്ഥാനിലെ ചിറ്റോഗറിലുള്ള 60 വയസ്സ് പ്രായമായ വ്യദ്ധന് മൊബൈല്‍ ഫോണ്‍ പൊട്ടി തെറിച്ച് കൊല്ലപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു.