LiveTV

Live

Technology

ഫേസ്ബുക്ക് മെസഞ്ചറില്‍ ഡാര്‍ക് മോഡ് ഫീച്ചറെത്തി; ആക്ടിവേറ്റ് ചെയ്യുന്നതിങ്ങനെ... 

ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് എന്നീ രണ്ട് പ്ലാറ്റ്‌ഫോമുകളിലും ഈ ഫീച്ചര്‍ ലഭ്യമാകും.(ഇതില്‍ എല്ലാവര്‍ക്കും ലഭിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്.)

ഫേസ്ബുക്ക് മെസഞ്ചറില്‍ ഡാര്‍ക് മോഡ് ഫീച്ചറെത്തി; ആക്ടിവേറ്റ് ചെയ്യുന്നതിങ്ങനെ... 

ചാറ്റ് പ്ലാറ്റ്‌ഫോം സജീവമാക്കി നിര്‍ത്താനുള്ള ശ്രമത്തിലാണ് ഫേസ്ബുക്ക്. അതിന്റെ ഭാഗമായി ഫേസ്ബുക്ക് മെസഞ്ചറില്‍ അടിക്കടി ചില ഫീച്ചറുകള്‍ കൊണ്ടുവരാറുമുണ്ട്. അടുത്തിടെയാണ് അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ മെസഞ്ചറില്‍ കൊണ്ടുവന്നത്. അയച്ചുകഴിഞ്ഞ് പത്ത് മിനുറ്റിനുള്ളില്‍ സന്ദേശങ്ങള്‍ ഡിലിറ്റ് ചെയ്യാന്‍ കഴിയും.

ഇപ്പോഴിതാ മെസഞ്ചറില്‍ രാത്രി ചാറ്റുകള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഡാര്‍ക്‌മോഡ് നടപ്പിലാക്കിയിരിക്കുന്നു കമ്പനി. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് എന്നീ രണ്ട് പ്ലാറ്റ്‌ഫോമുകളിലും ഈ ഫീച്ചര്‍ ലഭ്യമാകും.(ഇതില്‍ എല്ലാവര്‍ക്കും ലഭിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്.) ഫീച്ചര്‍ ലഭ്യമാവാനായി ആദ്യം മെസഞ്ചര്‍ അപ്‌ഡേറ്റ് ചെയ്യണം. നിങ്ങളുടെ ഏതെങ്കിലുമൊരു സുഹൃത്തിന് ‘മൂണ്‍’ ഇമോജി അയച്ചാണ് ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യേണ്ടത്.

ഫേസ്ബുക്ക് മെസഞ്ചറില്‍ ഡാര്‍ക് മോഡ് ഫീച്ചറെത്തി; ആക്ടിവേറ്റ് ചെയ്യുന്നതിങ്ങനെ... 

അയച്ച് കഴിഞ്ഞ ഇമോജിയില്‍ തൊട്ട് കഴിഞ്ഞാല്‍ മഴപോലെ മൂണ്‍ ഇമോജികള്‍ പ്രത്യക്ഷപ്പെടും. ശേഷം മെസഞ്ചറിലെ പ്രൊഫൈല്‍ പിക്ചറില്‍ പോയി ഡാര്‍ക് മോഡ് ആക്ടിവേറ്റ് ചെയ്യാം. വാട്‌സ്ആപ്പ് സമാന ഫീച്ചര്‍ നേരത്തെ പ്രഖ്യാപിച്ചതാണ്. എന്നാല്‍ ഇത് എല്ലാവര്‍ക്കും ലഭ്യമായി തുടങ്ങിയിട്ടില്ല.