LiveTV

Live

Technology

കോണ്‍ഫറന്‍സ് കോളുമായി വരുന്നു ‘ജിയോ ഗ്രൂപ്പ് ടോക്ക്’

എച്ച്.ഡി വോയിസ് സംവിധാനത്തോട് കൂടിയാണ് ജിയോ ഗ്രൂപ്പ് ടോക്ക് എത്തുന്നത്

കോണ്‍ഫറന്‍സ് കോളുമായി വരുന്നു ‘ജിയോ ഗ്രൂപ്പ് ടോക്ക്’

കോൺഫറൻസ് കോളിന് പുതിയ ആപ്പ് അവതരിപ്പിച്ച് ‘ജിയോ ഗ്രൂപ്പ് ടോക്ക്’. നിരവധി പുത്തൻ ഫീച്ചറുകളുമായി എത്തുന്ന ഗ്രൂപ്പ് ടോക് പത്ത് പേർക്ക് വരെ ഒരുമിച്ചിരുന്ന് ഉപയോഗിക്കാവുന്ന തരത്തിലുള്ളതാണ്. നിലവിൽ ട്രയൽ മോഡിലുള്ള ജിയോ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.

ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമായ ഗ്രൂപ്പ് ടോക്ക് റിലയൻസ് ജിയോ സിം യൂസേഴ്സിന് മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുക. ഡൗൺലോഡ് ചെയ്യുന്ന ആപ്പ്, അതാത് ജിയോ നമ്പർ വെച്ച് സെെൻ ഇൻ ചെയ്തതിന് ശേഷമാണ് ഉപയോഗിക്കേണ്ടത്.

കോണ്‍ഫറന്‍സ് കോളുമായി വരുന്നു ‘ജിയോ ഗ്രൂപ്പ് ടോക്ക്’

എച്ച്.ഡി വോയിസ് സംവിധാനത്തോടെയാണ് ഗ്രൂപ്പ് ടോക്ക് എത്തുന്നത്. നിലവിൽ വോയിസ് കോൾ മാത്രമുള്ള ആപ്പിൽ, ചാറ്റിംഗ് ഫീച്ചറും ലഭ്യമായിരിക്കും. ‌ലെക്ച്ചർ മോഡിൽ കോൾ ചെയ്യാനുള്ള സൗകര്യം ആപ്പിലുണ്ടായിരിക്കും. പത്തു പേരുടെ കോൾ ലിസ്റ്റിൽ, ആവശ്യമുള്ളവരെ പുറത്താക്കാനോ മ്യൂട്ട് ചെയ്യാനോ തിരികെ ആഡ് ചെയ്യാനോ സാധിക്കും. ഇതിന് പുറമെ, ഷെഡ്യൂൾ ചെയ്ത് കോൾ സെറ്റ് ചെയ്യാനും ഗ്രൂപ്പ് ടോക്കിൽ സൗകര്യമുണ്ടായിരിക്കും.