LiveTV

Live

Technology

നോക്കിയ വയര്‍ലെസ് ഹെഡ്ഫോണുകള്‍ ഇനി ഇന്ത്യന്‍ റീട്ടെയ്ല്‍ കടകളിലും

സിലിണ്ട്രിക്കൽ ചാർജിംഗ് കെയ്സിൽ ഹെഡ്ഫോണുകൾ മൂന്നു തവണ പൂർണ്ണമായും ചാർജ് ചെയ്യാനാകും

നോക്കിയ വയര്‍ലെസ് ഹെഡ്ഫോണുകള്‍ ഇനി ഇന്ത്യന്‍ റീട്ടെയ്ല്‍ കടകളിലും

ഗാഡ്ജെറ്റ് പ്രേമികളുടെ നീണ്ട കാലത്തെ കാത്തിരിപ്പിതാ അവസാനിക്കാൻ പോകുന്നു. എച്ച്.എം.ഡി ഗ്ലോബൽ പുറത്തിറക്കിയ നോക്കിയ വയർലെസ് ഇയർബഡുകൾ ഇനി ഇന്ത്യൻ റീട്ടെയിൽ വിപണികളിലും ലഭ്യമാകും. പുറത്തിറങ്ങി മാസങ്ങൾക്ക് ശേഷമാണ് വയർലെസ് ഹെഡ്ഫോണുകൾ ഓഫ്‍ലെെനായി ലഭ്യമാകുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് എച്ച്.എം.ഡി ഗ്ലോബൽ ‘ട്രൂ വയർലെസ് ഇയർബഡ്’ അവതരിപ്പിക്കുന്നത്.

നോക്കിയ വയര്‍ലെസ് ഹെഡ്ഫോണുകള്‍ ഇനി ഇന്ത്യന്‍ റീട്ടെയ്ല്‍ കടകളിലും

നിലവിൽ വിപണിയിൽ ലഭ്യമായതിൽ മികച്ചയിനം ഹെഡ്ഫോണാണ് നോക്കിയയുടേത്. iFDesign 2019 അവാർഡ് കരസ്ഥമാക്കിയിട്ടുള്ള നോക്കിയ ട്രൂ ഇയർബഡിന് 9,999 രൂപയോളമാണ് വില. ഓൺലെെൻ ഷോപ്പിംഗ് സെെറ്റുകളായ ആമസോൺ/ഫ്ലിപ്പ്കാർട്ടിൽ ഇത് ലഭ്യമാക്കിയിട്ടില്ലങ്കിലും, നോക്കിയയുടെ ഔദ്യോഗിക സെെറ്റ് വഴി ഹെഡ്ഫോണുകൾ വാങ്ങാവുന്നതാണ്. എന്നാൽ ഇതുവരേക്കും ഓഫറുകളൊന്നും ഇവക്ക് പ്രഖ്യാപിച്ചിട്ടില്ല.

നോക്കിയ വയര്‍ലെസ് ഹെഡ്ഫോണുകള്‍ ഇനി ഇന്ത്യന്‍ റീട്ടെയ്ല്‍ കടകളിലും

ഒറ്റ ചാർജിംഗിൽ നാലു മണിക്കൂർ തുടർച്ചയായി പ്രവർത്തിപ്പിക്കാനാവുന്നതും, 70 മണിക്കൂര്‍ സ്റ്റാന്റ് ബെെ കപ്പാസിറ്റിയുമുള്ള നോക്കിയ ഇയർബഡുകൾ സ്മോൾ-മീഡിയം-ലാർജ് എന്നീ മൂന്ന് സെെസുകളിലാണുള്ളത്. സിലിണ്ട്രിക്കൽ ചാർജിംഗ് കെയ്സിൽ ഹെഡ്ഫോണുകൾ മൂന്ന് തവണ് പൂർണ്ണമായും ചാർജ് ചെയ്യാനാകും. ടെെപ്-C യു.എസ്.ബി ചാർജിംഗ് കെയ്സുള്ള ഇയർബഡ് കറുപ്പ് നിറത്തിലാണ് ലഭ്യമാവുക. സ്വെറ്റ്-സ്പ്ലാഷ് റെസിസ്റ്റന്റ് ആണ് നോക്കിയ ഹെഡ്ഫോൺ.