LiveTV

Live

Technology

ഫ്‌ളിപ്പ്കാര്‍ട്ടില്‍ മൊബൈല്‍ ബൊണാണ്‍സ; അടിപൊളി ഓഫറുകള്‍ 

ആക്‌സിസ് ബാങ്കിന്റെ ക്രെഡിറ്റ്കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്‍ഡ് ഡിസ്‌കൗണ്ടും ഫ്ളിപ്പ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നു.

ഫ്‌ളിപ്പ്കാര്‍ട്ടില്‍ മൊബൈല്‍ ബൊണാണ്‍സ; അടിപൊളി ഓഫറുകള്‍ 

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഓഫറുകളൊരുക്കി ഫ്ളിപ്പ്കാര്‍ട്ടില്‍ വീണ്ടും മൊബൈല്‍ ബൊണാണ്‍സ. നാളെ മുതല്‍(ഫെബ്രുവരി 19) 23വരെയാണ് ഓഫര്‍. ആക്‌സിസ് ബാങ്കിന്റെ ക്രെഡിറ്റ്കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്‍ഡ് ഡിസ്‌കൗണ്ടും ഫ്ളിപ്പ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നു.

റിയല്‍മിയുടെ പുതിയ മോഡലുകളിലൊന്നായ റിയല്‍മി 2പ്രോ, റെഡ്മി നോട്ട് 6പ്രോ, അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം1, അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2, റിയല്‍മി സി1, പോകോ എഫ്1 തുടങ്ങിയ മോഡലുകളാണ് ഓഫറില്‍ വില്‍ക്കുന്നത്.

സാംസങിന്റെ പുറത്തിറങ്ങാനുള്ള മോഡലായ ഗ്യാലക്‌സി എസ്10ന് വേണ്ടി നോട്ടിഫൈ മീ ബട്ടണും ഫ്ളിപ്പ്കാര്‍ട്ട് ഒരുക്കുന്നു. ആയിരം മുതലാണ് ഓഫറുകള്‍. മോഡലുകളുടെ വിവിധ വാരിയന്റുകള്‍ക്ക് അനുസപിച്ച് വിലയില്‍ മാറ്റം വരും. വിവോ വി9 പ്രോ, മോട്ടോറോള വണ്‍പവര്‍, റെഡ്മി വൈ2,റിയല്‍മി 2 എന്നിവക്കും കമ്പനി ഓഫറുകള്‍ നല്‍കുന്നുണ്ട്.

പോകോ എഫ്,1 6ജിബി റാം+ 64 മോഡല്‍ 17,999 രൂപക്കാണ് മൊബൈല്‍ ബൊണാസയിലൂടെ വില്‍ക്കുന്നത്. 20,999 രൂപയായിരുന്നു ഇന്ത്യയില്‍ അവതരിപ്പിച്ചപ്പോഴുള്ള പോകോ എഫ്1ന്റെ വില. ഇതെ മോഡലിന്റെ വിവിധ വാരിയന്റുകള്‍ക്കും ഫ്ളിപ്പ്കാര്‍ട്ട് ഓഫര്‍ നല്‍കുന്നുണ്ട്.