സൗണ്ട് വണിന്റെ പുതിയ വയര്‍ലെസ് ബ്ലൂടൂത്ത് ഹെഡ്ഫോണ്
സൗണ്ട് വണ്‍ x60 എന്ന് പേരിട്ട ഹെഡ്ഫോണ് നെക് ബാന്‍ഡ് ഡിസൈനാണ്.
പുതിയ വയര്‍ലെസ് ബ്ലൂടൂത്ത് ഹെഡ്ഫോണുമായി സൗണ്ട് വണ്‍. സൗണ്ട് വണ്‍ x60 എന്ന് പേരിട്ട ഹെഡ്ഫോണ് നെക് ബാന്‍ഡ് ഡിസൈനാണ്. പ്രയാസമുണ്ടാക്കാതെ കഴുത്തില്‍ പ്ലേസ് ചെയ്യാവുന്ന രീതിയിലാണ് ഇതിന്റെ ഘടന. സിരി, ഗൂഗിള്‍ അസിസ്റ്റന്‍ഡ് സൗകര്യവും ഉപയോഗപ്പെടുത്താം. ബ്ലൂടുത്ത് 4.2 കണക്ടിവിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.
3490 രൂപയാണ് വില. എന്നാല്‍ പുതിയ മോഡല്‍ എന്ന നിലയില്‍ 1890 രൂപക്ക് സ്വന്തമാക്കാനാവും. ഈ ഓഫര്‍ കുറച്ച് ദിവസത്തേക്ക് മാത്രമാണ്. ഫ്ളിപ്പ്കാര്‍ട്ട്, ആമസോണ്‍ എന്നിവിടങ്ങിലൂടെയാണ് വില്പന. വെള്ളം പൊടി എന്നിവയില്‍ നിന്ന് (ഐ.പി.എക്സ് 5 റേറ്റുള്ള) സംരക്ഷണം നല്കുന്നു. പത്ത് മീറ്ററാണ് ബ്ലൂടുത്ത് പരിധി.
മികച്ച ബാറ്ററി പെര്‍ഫോമന്‍സും(എട്ട് മണിക്കൂര്‍ വരെ) കമ്പനി വാഗ്ദാനം ചെയ്യുന്നു. മാഗ്നറ്റിക് ക്ലാമ്പിങ് രീതിയിലാണ് ഇയര്ബഡ്സുകള്.