LiveTV

Live

Technology

സിംഗിള്‍ സ്റ്റിക്കര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് വാട്സാപ്പ്

വാട്സാപ്പ് പെയ്മെന്റ് സംവിധാനം യാഥാർത്യമാക്കാനും കമ്പനി ആലോചിക്കുന്നുണ്ട്

സിംഗിള്‍ സ്റ്റിക്കര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് വാട്സാപ്പ്

ഇനി ആവശ്യമുള്ളത് മാത്രം എടുത്താൽ മതിയെന്ന യൂസേഴ്സിന്റെ ആവശ്യത്തെ വാട്സാപ്പും അംഗീകരിച്ചു. ഇനി മുതൽ‌ സ്റ്റിക്കറുകൾ ‍ഡൗൺലോഡ് ചെയ്യുന്നവർക്ക് ഇഷ്ടമള്ള സ്റ്റിക്കറുകൾ മാത്രം തെരഞ്ഞെടുക്കാനുള്ള ഓപ്ഷനാണ് ചാറ്റിംഗ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. വാട്സാപ്പിന്റെ ആൻഡ്രോയിഡ് ബീറ്റാ 2.19.33 വേർഷനിൽ ഈ സൗകര്യം ലഭ്യമായിരിക്കും.

നേരത്തെ വാട്സാപ്പ് സ്റ്റിക്കർ സ്റ്റോറിൽ നിന്നും ഏതെങ്കിലും ഒരു സ്റ്റിക്കർ ഇഷ്ടപ്പെട്ട് അത് ഡൗൺലോഡ് ചെയ്യണമെങ്കിൽ, ആ സ്റ്റിക്കർ ഉൾപ്പെടുന്ന മുഴുവൻ സ്റ്റിക്കർ പാക്കുകളും ഡൗൺലോഡ് ചെയ്യണമായിരുന്നു. ഇതിന് പരിഹാരമാവുകയാണ് പുതിയ അപ്ഡേഷൻ. ആൻ‍‍‍ഡ്രോയിഡ് ബീറ്റാ വേർഷൻ 2.19.33ലേക്ക് ആപ്പ് അപ്ഡേറ്റ് ചെയ്ത് സ്റ്റിക്കർ സ്റ്റോറിൽ നിന്നും ആവശ്യമുള്ള സ്റ്റിക്കറുകളിൽ ലോംഗ് പ്രസ് ചെയ്ത് അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്. സ്റ്റിക്കറിന്റെ ഡൗൺലോഡിംഗ് സെെസുൾപ്പടെയുള്ള കാര്യങ്ങളും സേവ് ചെയ്യുമ്പോൾ മനസ്സിലാക്കാവുന്നതാണ്.

സിംഗിള്‍ സ്റ്റിക്കര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് വാട്സാപ്പ്

അതിനിടെ വാട്സാപ്പ് പെയ്മെന്റ് യാഥാർത്യമാക്കാനും കമ്പനി ആലോചിക്കുന്നുണ്ട്. നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത സ്ഥലങ്ങളിലെ ആൻഡ്രോയിഡ്-ഐ.ഓ.എസ് ആപ്പുകളിൽ ലഭ്യമായിരുന്ന സംവിധാനം വ്യാപിപ്പിക്കാനാണ് വാട്സാപ്പ് ശ്രമം.