LiveTV

Live

Technology

ഐഫോണിന്റെ അടുത്ത മോഡലുകള്‍ ഇതോ? 

അവതരിപ്പിക്കുന്നത് വരെ ഐഫോണിനെക്കുറിച്ചും അതിലടങ്ങിയ പ്രത്യേകതകളെക്കുറിച്ചും നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കാറുണ്ട്. 

ഐഫോണിന്റെ അടുത്ത മോഡലുകള്‍ ഇതോ? 

അവതരിപ്പിക്കുന്നത് വരെ ഐഫോണിനെക്കുറിച്ചും അതിലടങ്ങിയ പ്രത്യേകതകളെക്കുറിച്ചും നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കാറുണ്ട്. എന്നാല്‍ ഇതില്‍ ഏറെക്കുറെ ശരിയാവാറുണ്ട് താനും. ഇപ്പോഴിതാ ഈ വര്‍ഷം ഐഫോണ്‍ പുറത്തിറക്കാന്‍ പോകുന്ന മോഡലുകളുടെ ചിത്രം പുറത്തുവന്നിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ പോലെ മൂന്ന് മോഡലുകളാവും 2019ലും പുറത്തിറങ്ങുക. ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രം അടിസ്ഥാനമാക്കിയാണെങ്കില്‍ പുറത്തിറങ്ങാന്‍ പോകുന്ന മോഡലുകള്‍ക്ക് മൂന്ന് ക്യാമറകള്‍ ഉണ്ടാകുമെന്നാണ്. മൂന്ന് ക്യാമറകള്‍ എന്നത് വേറെയും ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഐഫോണിന്റെ അടുത്ത മോഡലുകള്‍ ഇതോ? 

ഐഫോണ്‍ ഇലവന്‍( iPhone XI) എന്നായിരിക്കും പേര്. കഴിഞ്ഞ വര്‍ഷം എത്തിയ ഐഫോണ്‍ ടെന്‍ ആറിന്റെ രൂപമായിരിക്കും പുതിയ മോഡലിനും എന്നാണ് പുറത്തുവന്ന ചിത്രങ്ങളില്‍ നിന്ന് മനസിലാവുന്നത്. സില്‍വര്‍, ഗോള്‍ഡ്, ഗ്രേ, ബ്ലൂ നിറങ്ങളിലാണ് ഫോണുകള്‍. 5.8 ഇഞ്ച് ഓലെഡ് ഡിസ്‌പ്ലെയും ഒപ്പം സൂപ്പര്‍ റെറ്റിന എച്ച്.ഡിയും, വലിയ ബാറ്ററി ബാക്ക് അപ് ആണ് മറ്റൊരു പ്രത്യേകത. 4000 എം.എ.എച്ച് ബാറ്ററിയാണ് പറയപ്പെടുന്നത്. യുഎസ്ബി ടൈപ് സി കേബിളും ഈ മോഡലിനുണ്ടാവുമെന്നും റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു.

എന്നാല്‍ വില സംബന്ധിച്ച് പറയുന്നില്ല. മുന്‍ മോഡലുകളെ അപേക്ഷിച്ച് വില കുറയുമെന്നാണ് സൂചന. ഐഫോണ്‍ ടെന്‍ എസ്, ടെന്‍ എസ് മാക്‌സ്, ഐഫോണ്‍ ടെന്‍ ആര്‍ എന്നീ മോഡലുകളാണ് 2018ല്‍ പുറത്തിറക്കിയത്. ഇതില്‍ ഐഫോണ്‍ ടെന്‍ ആര്‍ നായിരുന്നു മറ്റു മോഡലുകളെ അപേക്ഷിച്ച് വിലയില്‍ കുറവുണ്ടായിരുന്നത്. എന്നാല്‍ മുന്‍ പതിപ്പുകളെ അപേക്ഷിച്ച് ആപ്പിളിന്റെ പുതിയ മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കുറവായിരുന്നു താനും. ഇത് കമ്പനിയെ കാര്യമായി ബാധിച്ചിരുന്നു.