LiveTV

Live

Technology

വിപണിയിലേക്ക് റെഡ്മി ഗോ എത്തുന്നു 

ആന്‍ഡ്രോയിഡ് ഗോ അടിസ്ഥാനമാക്കിയുള്ള ഷവോമിയുടെ ആദ്യ സ്മാര്‍ട്ട്‌ഫോണായ റെഡ്മി ഗോ വിപണിയിലേക്ക്  

വിപണിയിലേക്ക് റെഡ്മി ഗോ എത്തുന്നു 

ഷവോമിയുടെ ആന്‍ഡ്രോയിഡ് ഗോ അടിസ്ഥാനമാക്കിയുള്ള ആദ്യ സ്മാര്‍ട്ട്‌ഫോണായ റെഡ്മി ഗോ വിപണിയിലേക്ക്. ഏകദേശം 6,500 രൂപയായിരിക്കും വില(വില സംബന്ധിച്ച് ഔദ്യോഗിക വിവരമില്ല ). ഷവോമി പുറത്തുവിട്ട ട്വീറ്റില്‍, ഫോണിന്റെ സവിശേഷതകളായി പറയുന്നത്, 5 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലെ, ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 425 ക്വാഡ് കോര്‍ പ്രൊസസര്‍, 1ജിബി റാം, 8ജിബി സ്റ്റോറേജ്,( 128 ജിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാം), എട്ട് മെഗാപിക്‌സലിന്റെ ബാക്ക് ക്യാമറ, എല്‍.ഇ.ഡി ഫ്ളാഷ് , 5 മെഗാപിക്‌സല്‍ മുന്‍ ക്യാമറ,3,000 എം.എ.എച്ച് ബാറ്ററി, ഡ്യുവല്‍ സിം, ബ്ലൂടുത്ത്, മൈക്രോ യുഎസ്ബി എന്നിവയാണ്.

ആന്‍ഡ്രോയിഡ് ഗോ പ്ലാറ്റ്‌ഫോമിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. വിലക്കുറവുള്ള ചെറിയ സ്മാര്‍ട്‌ഫോണുകളില്‍ ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ് 8.1 ഓറിയോയുടെ കുഞ്ഞന്‍ പതിപ്പാണ് ആന്‍ഡ്രോയിഡ് ഗോ. ഒരു ജിബി റാം ശേഷിയും കുറഞ്ഞ ശേഷിയുമുള്ള ഫോണുകളില്‍ ഉപയോഗിക്കാന്‍ സാധിക്കും വിധമാണ് ആന്‍ഡ്രോയിഡ് ഗോ തയ്യാറാക്കിയിരിക്കുന്നത്. ഈ ഒ.എസില്‍ ഉപയോഗിക്കും വിധം ഗൂഗിള്‍ ഗോ, യൂട്യൂബ് ഗോ, ജിമെയില്‍ ഗോ തുടങ്ങിയ ആപ്പുകളും തയ്യാറാക്കിയിട്ടുണ്ട്.